എട്ടുനോമ്പ് ആചരണത്തിന് വിവിധ ദേവാലയങ്ങള്‍ ഒരുങ്ങി

Janana Perunnalപരിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനും എട്ടുനോമ്പാചരണത്തിനും മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വിവിധ ദേവാലയങ്ങളില്‍ ഒരുക്കങ്ങളായി.
നിരണം: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ എട്ടുനോമ്പാചരണം സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ട് വരെ നടക്കും. ഒന്നിന് 9ന് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ കൊടിയേറ്റും.
ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ്, ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. വിവിധ ദിവസങ്ങളില്‍ ഫാ. തോമസ് വര്‍ഗീസ്, ഫാ. വര്‍ഗീസ് വര്‍ഗീസ് മീനടം, ഫാ. എം. തോമസ് പുരയ്ക്കല്‍, ഫാ. ഷിബു ടോം വര്‍ഗീസ്, ഫാ. മനോജ് മാത്യു, ഫാ.ഡോ. കെ. ഗീവര്‍ഗീസ് എന്നിവര്‍ ധ്യാനം നയിക്കും. ദിവസവും കുര്‍ബ്ബാന, ധ്യാനം, മധ്യസ്ഥ പ്രാര്‍ത്ഥന, സന്ധ്യാ നമസ്കാരം, എന്നിവ നടക്കും.
7ന് 6ന് ആലുംതുരുത്തി കുരിശടിയില്‍ നിന്ന് പള്ളിയിലേക്ക് റാസ. സമാപന ദിവസമായ 8ന് രാവിലെ 7.30ന് മൂന്നിന്മേല്‍ കുര്‍ബ്ബാന, പ്രദക്ഷിണം, നേര്‍ച്ച എന്നിവ നടക്കും. ഇടവക വികാരി ഫാ. ജിജി വര്‍ഗീസ്, സഹവികാരി ഫാ. പി.ടി. നൈനാന്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
തിരുവല്ല: പാലിയേക്കര സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ എട്ടുനോമ്പാചരണം സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ട് വരെ നടക്കും. എല്ലാ ദിവസവും 10.30ന് ധ്യാനം. ഫാ. സജി അമയില്‍, ഫാ. ഫിലിപ്പ് തരകന്‍, ഫാ.ഡോ. കുര്യന്‍ ഡാനിയേല്‍, ഫാ. വര്‍ഗീസ് ജോര്‍ജ്ജ്, ഫാ. ജോണ്‍ ഗീവര്‍ഗീസ്, ഫാ. ടി.ജെ. ജോഷ്വാ, ഫാ. ജീസണ്‍ പി. വില്‍സണ്‍ എന്നിവര്‍ ധ്യാനം നയിക്കും.
7ന് വൈകിട്ട് 6.30ന് തിരുവല്ല കുരിശുകവലയില്‍ നിന്ന് പള്ളിയിലേക്ക് റാസ. 8ന് രാവിലെ 8ന് ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന എന്നിവ ഉണ്ടായിരിക്കും. വികാരി ഫാ. ചെറിയാന്‍ ജേക്കബ്, സഹവികാരി ഫാ. ജയിന്‍ സി. മാത്യു എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
മല്ലപ്പള്ളി: സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ എട്ടുനോമ്പാചരണം സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ട് വരെ നടക്കും. ദിവസവും രാവിലെ 7ന് കുര്‍ബ്ബാന. 5ന് 10 മണിക്ക് ധ്യാനയോഗം. 7ന് വൈകിട്ട് 6ന് വാളുവേലില്‍ കുരിശടിയിലേക്ക് പ്രദക്ഷിണം.
കായംകുളം: ഏവൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ എട്ടുനോമ്പാചരണം സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ട് വരെ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ നടക്കും.
ആഗസ്റ് 10ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ഫാ.ഡോ. ഒ.തോമസിന്റെ നേതൃത്വത്തില്‍ കൊടിമര കൂദാശയും കൊടിയേറ്റും നടന്നു.
ദിവസവും രാവിലെ 7ന് കുര്‍ബ്ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, വൈകിട്ട് 6.45ന് വചനഘോഷണം. 6ന് രാവിലെ 9.15ന് കുടുംബസംഗമം. 7ന് വൈകിട്ട് 6.30ന് ഭക്തിനിര്‍ഭരമായ റാസ. 8ന് രാവിലെ 7ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന.
ഫുജൈറ: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിലെ എട്ടുനോമ്പാചരണം സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നടത്തപ്പെടുന്നു. ദിവസവും സന്ധ്യാപ്രാര്‍ത്ഥന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ നടക്കും. 2ന് വൈകിട്ട് 7ന് ഫാ. അജി കെ. ചാക്കോയുടെ വചനശുശ്രൂഷയും, 4, 5 തീയതികളില്‍ വൈകിട്ട് 7ന് മെര്‍ലിന്‍ റ്റി. മാത്യുവിന്റെ വചനശുശ്രൂഷയും ഉണ്ടായിരിക്കും. 7ന് വൈകിട്ട് 6.45ന് സന്ധ്യാപ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബ്ബാന, നേര്‍ച്ച എന്നിവയോടുകൂടി പെരുന്നാള്‍ സമാപിക്കുമെന്ന് വികാരി ഫാ. ലിജോ ജോസഫ്, ട്രസ്റി ഡോ. കെ.സി. ചെറിയാന്‍, സെക്രട്ടറി ജോജു മാത്യു എന്നിവര്‍ അറിയിച്ചു.
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പരിശുദ്ധ ദൈവ മാതാവിന്റെ ജനനപ്പെരുന്നാളിണോടനുബന്ധിച്ച് നടക്കുന്ന എട്ട് നോമ്പ് ആചരണങ്ങള്‍ 31 മുതല്‍ ആരംഭിക്കുന്നു. 31, 1, 3, 6 തീയതികളില്‍ വൈകിട്ട് 7:00 മണി മുതല്‍ സന്ധ്യ നമസ്ക്കാരം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ഗാന ശുശ്രൂഷ, വചന ശുശ്രൂഷ എന്നിവയും, 2, 5, 7 തീയതികളില്‍ വൈകിട്ട് 6:15 മുതല്‍ സന്ധ്യ നമസ്ക്കാരം, വിശുദ്ധ കുര്‍ബ്ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും, 4ം തീയതി രാവിലെ 7:00 മണി മുതല്‍ പ്രഭാത നമസ്ക്കാരവും, വിശുദ്ധ കുര്‍ബ്ബാനയും, 5 ന്‌ രാവിലെ 9:00 മണിമുതല്‍ ധ്യാനവും ഉണ്ടായിരിക്കും എന്ന്‍ ഇടവക വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍, സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, ട്രസ്റ്റി. അനോ ജേക്കബ് കച്ചിറ, ആക്ടിംഗ് സെക്കട്ടറി റിജോ തങ്കച്ചന്‍ എന്നിവര്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment