ലാളിത്യത്തിന്റെ മാതൃക പകർന്ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ ജന്മദിനം

B'Dayപാലക്കാട്: ലാളിത്യത്തിന്റെയും സ്നേഹത്തിന്റെയും മാതൃക പകർന്ന് ഓർത്ത‍‍ഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 69–ാം പിറന്നാൾ ആഘോഷം. വടക്കഞ്ചേരി മഞ്ഞപ്ര പുളിങ്കൂട്ടം മാർ ബസേലിയോസ് ബാലഭവനിലെ കുട്ടികൾക്കൊപ്പം കേക്ക് മുറിച്ചും ഉച്ചഭക്ഷണം കഴിച്ചുമായിരുന്നു ആഘോഷം. ലാളിത്യം കൈവിടാതെ ദൈവത്തിന്റെ പദ്ധതി അനുസരിച്ച് ജീവിക്കുമ്പോഴാണ് ജീവിതത്തിനു യഥാർഥ വിജയം കൈവരുന്നതെന്ന് കാതോലിക്കാ ബാവാ പറഞ്ഞു.
വടക്കഞ്ചേരി സെന്റ് തോമസ് സുവിശേഷ സംഘത്തിലെ അംഗങ്ങളും വൈദികരും സന്യസ്തരും ബാവായുടെ ആഘോഷത്തിൽ പങ്കുചേർന്നു. ആർഭാടകരമായ സപ്തതി ആഘോഷങ്ങൾ വേണ്ടെന്നായിരുന്നു ബാവായുടെ തീരുമാനം. ബാലഭവനിൽ വളർന്ന രണ്ടു പേർക്ക് പുതിയ വീടിന്റെ താക്കോൽ കൈമാറി. പൊതുസമ്മേളനത്തിൽ ബാവാ അധ്യക്ഷനായി. മാത്യൂസ് മാർ സേവേറിയോസ് മുഖ്യപ്രഭാഷണം നടത്തി. ഫാ. വർഗീസ് ജോസഫ്, ഫാ. ജോൺസൺ ഇടിഞ്ഞികുഴിയിൽ, ഫാ. വർഗീസ് വാലയിൽ, ഫാ. ബേബി പോൾ, ഫാ. ജോയ് പുലിക്കോട്ടിൽ, ഫാ. കുര്യച്ചൻ മാത്യൂ തൊഴുത്തിങ്കൽ, ഫാ. പോളി വർഗീസ്, ഫാ. സി.എം.രാജു എന്നിവർ പ്രസംഗിച്ചു

Comments

comments

Share This Post

Post Comment