അതിജീവന പദയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു

Adijeevana Padayatraഎടത്വ: ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നിരണം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അതിജീവന പദയാത്രയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലായിരുന്നു പദയാത്ര.
ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം, വിവര സാങ്കേതിക വിദ്യയുടെ ദുരുപയോഗം, വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍, പരിസ്ഥിതി ധ്വംസനം തുടങ്ങിയവയ്ക്ക് എതിരെയാണ് യാത്ര വടത്തിയത്. നീരേറ്റുപുറത്തു നിന്നാരംഭിച്ച യാത്ര എടത്വ സെന്റ് ജോര്‍ജ്ജ് ഫെറോന പള്ളി അങ്കണത്തില്‍ സമാപിച്ചു.
മാത്യു റ്റി. തോമസ് എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. ചക്കുളത്തുകാവ് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി മുഖ്യസന്ദേശം നല്‍കി. ആനപ്രമ്പാല്‍ സെന്റ് മേരീസ് ക്നാനയ പള്ളി വികാരി ഫാ. ലിബിന്‍ ഏബ്രഹാം, ആനപ്രമ്പാല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. കോശി ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് വെള്ളക്കിണര്‍ ജംക്ഷനില്‍ നടന്ന സ്വീകരണത്തില്‍ പയന്നൂര്‍കാവ് മുഖ്യകാര്യദര്‍ശി ആനന്ദന്‍ നമ്പൂതിരി, ഫാ. വര്‍ഗീസ് തോമസ്, ഭദ്രാസന കൌണ്‍സില്‍ അംഗം ഫാ. ഡോ.കുര്യന്‍ ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
വൈകിട്ട് പൊതുസമ്മേളനം എടത്വ ഫെറോന പള്ളി വികാരി ഫാ. ജോണ്‍ മണക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജോണ്‍ ചാക്കോ, സഭാ മാനേജിംങ് കമ്മിറ്റി അംഗം ഫാ. വര്‍ഗീസ് മാത്യു, ഭദ്രാസന സെക്രട്ടറി മത്തായി റ്റി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. തെരുവു നാടകവും നടന്നു.

Comments

comments

Share This Post

Post Comment