മാത്യൂസ് റമ്പാന്റെ ശ്രാദ്ധപ്പെരുന്നാള്‍ 3, 4 തീയതികളില്‍ മൈലപ്ര ആശ്രമത്തില്‍

Mathews Ramban Ormaമാര്‍ കുറിയാക്കോസ് ആശ്രമത്തില്‍ കബറടങ്ങിയിരിക്കുന്ന പി.ഐ. മാത്യൂസ് റമ്പാന്റെ ശ്രാദ്ധപ്പെരുന്നാള്‍ 3, 4 തീയതികളിലായി നടക്കും.
സെപ്റ്റംബര്‍ 3ന് വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് കുര്യാക്കോസ് മാര്‍ ക്ളിമ്മീസ്, ഡോ.മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ.ജോസഫ് മാര്‍ ദീവന്നാസിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് എന്നീ മെത്രാപ്പോലീത്തമാര്‍ കാര്‍മികത്വം വഹിക്കും. ഫാ. ഷിബു ടോം വര്‍ഗീസ് അനുസ്മരണ പ്രഭാഷണം നടത്തും.
സെപ്റ്റംബര്‍ 4ന് രാവിലെ 7ന് പ്രഭാത നമസ്കാരം, 8ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് എന്നീ മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്ന് അനുസ്മരണ യോഗം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.

Comments

comments

Share This Post

Post Comment