പരിശുദ്ധ കാതോലിക്കാ ബാവായുടെ ജീവിതവും കാഴ്ചപ്പാടുകളും; പുസ്തക പ്രകാശനം 8ന്

Jeevitha Kazhchakalപ്രശസ്ത പുസ്തക പ്രസാദകരായ ഡി.സി. ബുക്ക്സ് പുറത്തിറക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ജീവിതക്കാഴ്ച്ചകള്‍ എന്ന പുസ്തകത്തിന്‍റെ പ്രകാശനം പ്രശസ്ത സാഹിത്യകാരനായ പ്രൊഫ. എം.കെ. സാനു കോട്ടയം ഡി.സി. ബുക്ക്സ് ഒാഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 8 ചൊവ്വാഴ്ച്ച 4 മണിക്ക് നിര്‍വ്വഹിക്കും.
പരിശുദ്ധ കാതോലിക്കാ ബാവായുടെ ജീവിതവും കാഴ്ച്ചപ്പാടുകളും വെളിവാക്കുന്ന ഈ ഗ്രന്ഥത്തില്‍ പരിശുദ്ധ ബാവായെ ജീവിതക്കാഴ്ച്ചകളിലേക്ക് ആനയിക്കുന്നത് ബെന്ന്യാമിന്‍ ആണ്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, പ്രൊഫ. എം.കെ. സാനു,ഡോ. ദിവ്യാ എസ്.അയ്യര്‍ എെ.എ.എസ് (അസിസ്റ്റന്‍റ് കളക്ടര്‍ കോട്ടയം) പൊന്നമ്മ ഡി.സി, ബെന്ന്യാമിന്‍, ഫാ. ഡോ. കെ.എം. ജോര്‍ജ്ജ് എന്നിവര്‍ പ്രകാശനചടങ്ങില്‍ പങ്കെടുക്കും.

Comments

comments

Share This Post

Post Comment