വിഭാഗീയതകളുടെ അതിരുകളില്ലാത്ത സ്‌നേഹമാണ് ദൈവം: സ്​പീക്കര്‍ എൻ. ശക്തൻ

Centenary Celebrations Inaugurationപുത്തൂര്‍: വിഭാഗീയതകള്‍ അതിര്‍വരമ്പുകളിടാത്ത സ്‌നേഹവും സാഹോദര്യവുമാണ് യഥാര്‍ഥ ദൈവമെന്ന് സ്​പീക്കര്‍ എന്‍.ശക്തന്‍.
പവിത്രേശ്വരം മാധവശ്ശേരി സെന്റ് തേവോദോറോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ ദൈവത്തില്‍നിന്ന് അകന്നുപോകുന്ന ഈ കാലഘട്ടത്തില്‍ അവരെ ഈശ്വരനിലേക്ക് അടുപ്പിക്കാനും ധര്‍മബോധമുള്ളവരാക്കാനും ദേവാലയങ്ങളിലൂടെ സാധിക്കണം. വിശക്കുന്നവര്‍ക്കും വേദനിക്കുന്നവര്‍ക്കും ആശ്വാസത്തിന്റെ അമൃതം പകരാന്‍ കഴിയുന്നവരിലാണ് ഈശ്വരന്‍ കുടികൊള്ളുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മംഗല്യസഹായനിധി ശേഖരണത്തിന്റെ ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എം.പി. നിര്‍വഹിച്ചു. ഭവനനിര്‍മാണനിധി ശേഖരണം, ചികിത്സാസഹായനിധി ശേഖരണം എന്നിവയുടെ ഉദ്ഘാടനവും നടന്നു. ഇടവക വികാരി ഫാ.മാത്യു എബ്രഹാം തലവൂര്‍, ഇ.ജി. തോമസ് ഇലവിളയില്‍ എപ്പിസ്‌കോപ്പ, ഫാ. എം.എം.വൈദ്യന്‍, അഡ്വ. മാത്യൂസ് കോശി, നെടുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ഇന്ദിര, അഡ്വ. തോമസ് വര്‍ഗീസ്, എന്‍.ജി.ഗോപകുമാര്‍, എലിസബത്ത് ജോയി, വൈ.തോമസ് എന്നിവര്‍ സംസാരിച്ചു.
ഇടവകയുടെ സ്ഥാപക ദിനവും സ്ലീബാ പെരുന്നാൾ ദിനവുമായ 14 ന് വി. കുര്ബാനാനന്തരം കൊല്ലം ഭദ്രാസനാധിപന്‍ സഖറിയ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ശിലാ സ്ഥാപന കർമ്മം നിർവഹിക്കുകയുണ്ടായി. ഇടവക വികാരി ഫാ. മാത്യു ഏബ്രഹാം, വന്ദ്യ ഇ.ജി. തോമസ് കോർ-എപ്പിസ്കോപ്പാ എന്നിവർ ശുശ്രുഷകൾക്ക് സഹ കാർമ്മികത്വം നൽകി. ശതാബ്ദി ആഘോഷങ്ങള്‍ 2016 സപ്തംബര്‍ 14ന് സമാപിക്കും.

Comments

comments

Share This Post

Post Comment