വാര്‍ഷിക ധ്യാനയോഗവും യാത്രയയപ്പും നടത്തി

ferwell dr tiju thomasയു.എ.ഇ.യിലെ സേവന കാലാവധി പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന യു.എ.ഇ.യിലെ ഇന്ത്യന്‍ കോണ്‍സില്‍ ഡോ. ടിജു തോമസിന് ഓ.സി.വൈ.എം. യു.എ.ഇ. സോണല്‍ യാത്രയയപ്പ് നല്‍കി.
ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ കൂടിയ സമ്മേളനത്തില്‍ പ്രസ്ഥാനം സോണല്‍ പ്രസിഡന്‍റ് ഫാ. ജോണ്‍ കെ.സാമുവേല്‍ അധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇടവക വികാരി ഫാ. യാക്കോബ് ബേബി, സഹ വികാരി ഫാ. അജി കെ. ചാക്കോ, ഷാര്‍ജ ഇടവക ട്രസ്റി പൌലോസ് മാത്യു, മുന്‍ സോണല്‍ സെക്രട്ടറി മനോജ് തോമസ്, സോണല്‍ സെക്രട്ടറി ഷാജു തോമസ്, ഷാര്‍ജ യൂണിറ്റ് സെക്രട്ടറി മാുനു ജോണ്‍ ഫിലിപ്പ് എന്നിവര്‍ ആശംസ അര്‍പിച്ചു. സോണല്‍ പ്രസിഡന്റും മറ്റ് വൈദീക ശ്രേഷ്ഠരും ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു.
ഡോ. ടിജു തോമസ് മറുപടി പ്രസംഗം നടത്തി. പരിശുദ്ധ സഭയോടുള്ള കൂറും വിശ്വാസവും മുറുകെ പിടിച്ചുകൊണ്ട് ഔദ്യോഗിക ജീവിതത്തോടൊപ്പം തന്നെ സഭാ ജീവിതവും തുടരും എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
തുടര്‍ന്ന് പ്രസ്ഥാനത്തിന്റെ വാര്‍ഷിക ധ്യാനം ഫാ. ജോജി കെ. ജോയി അടൂര്‍ നയിച്ചു. ഒന്നിനേക്കുറിച്ചും വിചാരപ്പെടരുത്, എല്ലാറ്റിലും പ്രാര്‍ത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോടുകൂടി ദൈവസന്നിധിയില്‍ സമര്‍പ്പിക്കുക. ഒപ്പം കര്‍ത്താവില്‍ സന്തോഷത്തോടെ ഇരിക്കുവാന്‍ യുവാക്കളോട് ആഹ്വാനം ചെയ്തു. യു.എ.ഇ.യിലെ ഏഴ് ഓര്‍ത്തഡോക്സ് ദേവാലയങ്ങളിലെ യുവജന പ്രസ്ഥാന അംഗങ്ങളും ഇടവക ജനങ്ങളും പങ്കെടുത്തു.

Comments

comments

Share This Post

Post Comment