അരപ്പള്ളി സ്ഥാപനത്തിന്റെ 1950-ാം വാര്‍ഷികവും സ്മാരക ഹാളിന്റെ കൂദാശയും 27ന്

Stapaka Varshikamമലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൈതൃക കേന്ദ്രമായ തിരുവിതാംകോട് അരപ്പള്ളി ഒരു ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുകയാണ്. എ.ഡി. 63ല്‍ ഭാരത സഭയുടെ അപ്പോസ്തോലനായ വിശുദ്ധ തോമാശ്ളീഹായാല്‍ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ തിരുവിതാംകോട് അരപ്പള്ളി 1950 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.
തിരുവിതാംകോട് അരപ്പള്ളിയുടെ 1950-ാം സ്ഥാപക വാര്‍ഷികവും ഇതോടനുബന്ധിച്ച് പണിത സ്മാരക ഹാളിന്റെ കൂദാശയും 27ന് വൈകിട്ട് 3ന് നടക്കും. സ്മാരക ഹാളിന്റെ കൂദാശ കര്‍മ്മം മൂന്ന് മണിക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിക്കും. 3.30ന് നടക്കുന്ന സമ്മേളനത്തില്‍ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. പരിശുദ്ധ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും. കന്യാകുമാരി ഹിസ്റോറിക്കല്‍ ആന്റ് കള്‍ച്ചറല്‍ റിസര്‍ച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി ഡോ. എസ്. പത്മനാഭന്‍ ചരിത്രാവലോകനം നടത്തും. വിവിധ സമുദായ മേലദ്ധ്യക്ഷന്മാരും സാംസ്കാരിക-സാമൂഹിക നേതാക്കളും സമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിക്കും. അരപ്പള്ളി മാനേജര്‍ ഫാ. അലക്സാണ്ടര്‍ പി. ഡാനിയേല്‍ സ്വാഗതവും കൌണ്‍സില്‍ സെക്രട്ടറി കെ.വി. തോമസ് കൃതജ്ഞതയും അര്‍പ്പിക്കും.
27ന് രാവിലെ 7.30ന് പ്രഭാത നമസ്കാരവും 8.30ന് വിശുദ്ധ കുര്‍ബ്ബാനയും നടക്കും. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.

Comments

comments

Share This Post

Post Comment