ഓര്‍ത്തഡോക്സ് ലിറ്റര്‍ജിക്കല്‍ കലണ്ടര്‍ 2015-16 പ്രകാശനം ചെയ്തു

Liturgical Calenderആരാധനാവത്സരം ആരംഭിക്കുന്ന കൂദോശ് ഈത്തോ (നവം 1) യില്‍ തുടങ്ങുന്ന ആരാധനാവത്സര പഠന കലണ്ടറിന്റെ പ്രകാശനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിച്ചു.
യെല്‍ദോ മാര്‍ ബസസേലിയോസിന്റെ ഓര്‍മ്മപ്പെരുന്നാളാനോട് അനുബന്ധിച്ച് പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ നടന്ന ചടങ്ങിലാണ് പ്രകാശനം നടന്നത്. അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ സന്നിഹിതനായിരുന്നു. ലിറ്റര്‍ജിക്കല്‍ കലണ്ടറിന്റെ വില 30 രൂപ മാത്രം. കോപ്പികള്‍ സഭയുടെ പ്രധാനപ്പെട്ട പുസ്തകശാലകളില്‍ ലഭ്യമാണ്.
1. കൂദോശ് ഈത്തോ മുതലുള്ള ഏവന്‍ഗേലിയോന്‍, ശ്ളീഹാ, പഴയ നിയമ വായനകള്‍ അതതു തീയതികളില്‍.
2. 7 കാലങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍.
3. കാനോനികമായി വിവാഹ അനുമതിയുള്ള ദിവസങ്ങള്‍.
4. നോമ്പു ദിവസങ്ങള്‍.
5. 365 ദിവസത്തേക്കുള്ള എക്കാറ (രാഗ) ക്രമീകരണം.
6. പിതാക്കന്മാരുടെ പെരുന്നാളുകള്‍ ഫോട്ടോ സഹിതം.
7. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് ഐക്കണുകള്‍.
8. 7 കാലം, 7 ദിവസം, 7 യാമം, = ലഘു പഠനം.
9. മള്‍ട്ടി കളര്‍ പ്രിന്റിംഗ്.

Comments

comments

Share This Post

Post Comment