നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ വാര്‍ഷികവും സുവനീര്‍ പ്രകാശനവും നടന്നു

DSC_0167റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്റെ അഞ്ചാമത് വാര്‍ഷിക സമ്മേളനവും സുവനീര്‍ പ്രകാശനവും റാന്നി സെന്റ് തോമസ് അരമനയില്‍ വച്ച് നടന്നു.
സണ്ടേസ്കൂള്‍ ഭദ്രാസന വൈസ്പ്രസിഡന്റ് ഫാ.തോമസ് കുന്നുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക സമ്മേളനം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സണ്ടേസ്കൂള്‍ സുവനീര്‍ പ്രകാശനവും അഭിവന്ദ്യ തിരുമസ്സുകൊണ്ട് നിര്‍വ്വഹിച്ചു. നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍, ഭദ്രാസന കൌണ്‍സില്‍ അംഗം ഫാ.ജോജി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. ദിവ്യബോധനം സെന്‍ട്രല്‍ ഓര്‍ഗനൈസര്‍ ഡോ.വര്‍ഗീസ് മാത്യൂ, ഒ.എസ്.എസ്.എ.ഇ ഡയറക്ടര്‍ ജനറല്‍ ഫാ.ഡോ.റെജി മാത്യൂസ് എന്നിവര്‍ ക്ളാസ്സ് എടുത്തു.

Comments

comments

Share This Post

Post Comment