നിലയ്ക്കല്‍ ഭദ്രാസന സുവിശേഷസംഘം 4-ാമത് വാര്‍ഷികം 10ന്

Suvishesha Sangamറാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ എല്ലാ ആദ്ധ്യാത്മിക സംഘടനകളുടെയും സംയുക്ത സംഘടനയായ സുവിശേഷ സംഘത്തിന്റെ 4-ാമത് വാര്‍ഷിക സമ്മേളനവും ഇടവക മെത്രാപ്പോലീത്തായുടെ ജന്മദിനാഘോഷവും 2015 ഒക്ടോബര്‍ 10ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ റാന്നി സെന്റ് തോമസ് അരമനയില്‍ വച്ച് നടത്തപ്പെടും.
നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം നിരണം ഭദ്രാസനാധിപന്‍ അഭി. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. നിര്‍മ്മല്‍ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഉദ്ഘാടനം രാജു എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കും. സുവിശേഷസംഘം ജനറല്‍ സെക്രട്ടറി റ്റി.ജി.വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ജോസഫ് എം.പുതുശ്ശേരി, നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍, വൈദികസംഘം സെക്രട്ടറി വെരി.റവ.ജേക്കബ് ജോണ്‍സ് കോര്‍ എപ്പിസ്കോപ്പ, ഭദ്രാസന കൌണ്‍സില്‍ അംഗം ഫാ.ജോജി മാത്യു, സഭാ മാനേജിംങ് കമ്മറ്റിയംഗം അഡ്വ.മാത്യൂസ് മഠത്തേത്ത്, സുവിശേഷസംഘം അല്‍മായ വൈസ്പ്രസിഡന്റ് എം.ഇ.ഈശോ തുടങ്ങിയവര്‍ പ്രസംഗിക്കും. അഭി. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്ത ക്ളാസ്സ് നയിക്കും.

Comments

comments

Share This Post

Post Comment