സെന്റ് മേരീസ് കത്തീഡ്രലിലെ പെരുന്നാളിന്‌ കൊടിയിറങ്ങി

DSC_9592മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ 57 മത് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയിറങ്ങി.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തയാണ്‌ വചന ശുശ്രൂഷയ്ക്കും പെരുന്നാള്‍ ശുശ്രൂഷയ്ക്കും മുഖ്യ കാര്‍മികത്വം വഹിച്ചത്. പെരുന്നാളിന്റെ അവസാന ദിവസമായ ഇന്നലെ വൈകിട്ട് സന്ധ്യ നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന എന്നിവയും തുടര്‍ന്ന്‌ ഇടവകയില്‍ ഈ വര്‍ഷം 25 വര്‍ഷം പൂര്‍ത്തിയായവരെ പൊന്നാട നല്‍കി ആദരിക്കുകയും ചയ്തു. പത്തിലും പന്ത്രണ്ടിലും ഉന്നത വിജയം കരസ്തമാക്കിയ ഇടവക അംഗങ്ങളുടെ മക്കള്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു. 2014 ല്‍ ഇടവകയുടെ ആദ്യഭല പെരുന്നാളിന്റെ ജനറല്‍ കണ്‍ വീനര്‍ക്കും വിവിധ മേഘലകളില്‍ കഴിവ തെളിയിച്ചവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി അനിമോദിച്ചു. തുടര്‍ന്ന്‍ കൊടിയിറക്കും നേര്‍ച്ച വിളമ്പും നടത്തി ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റവും അനുഗ്രഹവും വിജയകരവും ആക്കിമാറ്റിയ ഏവര്‍ക്കും കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍, സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, ട്രസ്റ്റി അനോ ജേക്കബ് കച്ചിറ, സെക്രട്ടറി മോന്‍സി ഗീവര്‍ഗ്ഗീസ് കരിപ്പുഴ എന്നിവര്‍ നന്ദി അറിയിച്ചു.

Comments

comments

Share This Post

Post Comment