പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ജയ്പൂരില്‍ സ്വീകരണം നല്‍കി

Warm Reception @ Jaipurജയ്പൂര്‍: പ്രാര്‍ത്ഥന, ആരാധന എന്നിവയിലൂടെ ദൈവത്തോട് കൂടുതല്‍ അടുക്കാന്‍ ശ്രമിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. രാജസ്ഥാന്‍ തലസ്ഥാന നഗരിയിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനത്തില്‍ നല്‍കിയ പൌരസ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.
ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ജയ്പൂര്‍ രൂപതാ ബിഷപ്പ് ഓസ്വാള്‍ഡ് ഗ്രേഷ്യസ്, വികാരി ഫാ. ടി.ജെ. ജോണ്‍സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെന്റ് തോമസ് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിച്ചു.
ഡല്‍ഹിയില്‍ നിന്ന് ശനിയാഴ്ച ജയ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന കാതോലിക്കാ ബാവായ്ക്ക് ഊഷ്മള സ്വീകരണം ഒരുക്കിയിരുന്നു. തുടര്‍ന്ന് വിശിഷ്ടാതിഥികളെ ഘോഷയാത്രയായി ജയ്പൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് ആനയിച്ചു. ഞായറാഴ്ച രാവിലത്തെ വിശുദ്ധ കുര്‍ബ്ബാനയിലും പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു.

Comments

comments

Share This Post

Post Comment