കാന്‍ബറ സെന്റ് ഗ്രീഗോറിയോസ് ഐ.ഒ.സി. ഒ.വി.ബി.എസ്. സമാപിച്ചു

കാന്‍ബറ: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഒ.വി.ബി.എസ്. 2015 സമാപിച്ചു. ഇടവക വികാരി ഫാ. ബെന്നി ഡേവിഡിന്റെ അധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടന സമ്മേളനത്തില്‍ കാന്‍ബറ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ ഇടവക വികാരി ഫാ. മിഖായേല്‍ സമീര്‍ മുഖ്യാതിഥിയായിരുന്നു. 75ല്‍പ്പരം കുട്ടികളുടെയും 15ഓളം അദ്ധ്യാപകരുടെയും സഹകരണത്താലും സാന്നിദ്ധ്യത്താലും ഒ.വി.ബി.എസ്. മികവാര്‍ന്നതായിരുന്നു. വേദപഠനം, സംഗീത പഠനം, വിജ്ഞാപ്രദമായ ക്ളാസുകള്‍ തുടങ്ങിയവയാല്‍ സന്തുഷ്ടമായ ഒ.വി.ബി.എസ്. ക്ളാസുകള്‍ കുഞ്ഞുങ്ങള്‍ക്ക് വിജ്ഞാനത്തിന്റെ നവതലമേകി.
ഫാ. മിഖായേല്‍ സമീര്‍, ഫാ. വര്‍ഗീസ് മണിയാമ്പ്രായില്‍ എന്നിവര്‍ വേദപഠന ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി. ഒക്ടോബര്‍ 10ന് രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഫാ. ബെന്നി ഡേവിഡ് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ഒ.വി.ബി.എസ്. റാലി, സമാപന സമ്മേളനം എന്നിവയും നടത്തപ്പെട്ടു. കുട്ടികളുടെ വൈവിധ്യങ്ങളായ കലാപരിപാടികളാലും ജനപങ്കാളിത്തത്താലും ശ്രേഷ്ഠമായ ഒ.വി.ബി.എസ്. 2015ന് സണ്‍ഡേസ്കൂള്‍ ഹെഡ്മിസ്ട്രസ് ബീനാ ജേക്കബ്, സണ്‍ഡേസ്കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ മിഥുന്‍ അലക്സാണ്ടര്‍, ഒ.വി.ബി.എസ്. കണ്‍വീനര്‍ ദാനിയേല്‍ കാരിക്കോട്ട് ബര്‍സ്ളീബി എന്നിവര്‍ നേതൃത്വം നല്‍കി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *