റാന്നി-നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍; ഒരുക്കങ്ങള്‍ ആരംഭിച്ചു

Nilackal Conventionറാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലുളള 49-ാമത് റാന്നി-നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. 2016 ജനുവരി 7 മുതല്‍ 10 വരെ ഇട്ടിയപ്പാറ മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററില്‍ വച്ച് നടത്തപ്പെടും.
കണ്‍വന്‍ഷന്റെ മുഖ്യചിന്താവിഷയം “ഈ ആലയം ശൂന്യമായിരിക്കെ നിങ്ങള്‍ക്ക് തട്ടിട്ട വീടുകളില്‍ പാര്‍പ്പാന്‍ കാലമായോ?” (ഹഗ്ഗായി 1:4) എന്നതാണ്. വിവിധ ദിവസങ്ങളിലായി ഗാനശുശ്രൂഷ, കണ്‍വന്‍ഷന്‍ പ്രസംഗങ്ങള്‍, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, സണ്ടേസ്കൂള്‍ ബാലസംഗമം, മര്‍ത്തമറിയം സമാജം സമ്മേളനം, കെ.സി.സി സമ്മേളനം മുതലായവ ഉണ്ടായിരിക്കുന്നതാണ്.
ജനുവരി 7ന് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മാര്‍ത്തോമ്മാ സഭയുടെ റൈറ്റ് റവ.ഡോ.ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
വിവിധ ദിവസങ്ങളില്‍ ഫാ.ബിജു ആന്‍ഡ്രൂസ് ഇടുക്കി, ഫാ.ഫിലിപ്പ് തരകന്‍ തേവലക്കര, ഫാ.റ്റൈറ്റസ് ജോണ്‍ കൊട്ടാരക്കര തുടങ്ങിയവര്‍ വചനപ്രഘോഷണം നടത്തുന്നതാണ്. സമാപന ദിവസമായ ജനുവരി 10ന് ഞായറാഴ്ച ഡോ.എബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത വി.കുര്‍ബ്ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതും കേരള ഗവണ്‍മെന്റ് ചീഫ സെക്രട്ടറി ജിജി തോംസണ്‍ ഐ.എ.എസ് മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുന്നതുമാണ്. ഫാ.ഷൈജു കുര്യന്‍ (ജനറല്‍ കണ്‍വീനര്‍), റവ.ഫാ.ജോജി മാത്യു, ഫാ.എബി വര്‍ഗീസ് എന്നിവര്‍ കണ്‍വീനര്‍മാരായി വിപുലമായ കമ്മറ്റി പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post

Post Comment