പരിശുദ്ധ കാതോലിക്കാ ബാവാ അഹ്മദി സെന്റ് തോമസ് ഇടവക സന്ദര്‍ശിച്ചു

DSC_7858കുവൈറ്റ്‌: അഹ്മദി സെന്‍റ് തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തോഡോക്സ് ഇടവകയില്‍ പരിശുദ്ധ കാതോലിക്ക ബാവയും കല്‍കട്ട ഭദ്രാസനധിപന്‍ ജോസഫ്‌ മാര്‍ ദിവന്ന്യാസ്യോസ് മെത്രാപ്പോലീത്തയും സന്ദര്‍ശിച്ചു.
മനുഷ്യനോടുള്ള സ്നേഹം വാക്കില്‍ മാത്രംപോരാ, പ്രവര്‍ത്തിയിലും ഉണ്ടാകണമെന്നും പരിശുദ്ധ കാതോലിക്കാ ബാവ ആഹ്വാനം ചെയ്തു. മനുഷ്യസ്നേഹം ആരാധനയ്ക്ക് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രൌഡഗംബിരമായ മായ ചടങ്ങില്‍ ദിവന്ന്യാസ്യോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു . ഇടവക ട്രെസ്റ്റി റോയി വര്‍ഗ്ഗിസ് സ്വാഗതം പറഞ്ഞു. ഫാദര്‍ കുര്യന്‍ ജോണ്‍, ഫാദര്‍ ഡോ. ബിജേഷ് ഫിലിപ്പ്, ഫാദര്‍ ഡോ. റെജി മാത്യു, പരുമല സെന്‍റ്. ഗ്രിഗോറിയോസ് ഹോസ്‌പിറ്റൽ സി.ഇ.ഒ. ഫാദര്‍ എം.സി. പൗലോസ് എന്നിവര്‍ സംസാരിച്ചു. ഇടവക സെക്രട്ടറി ഷിജു സൈമണ്‍ നന്ദി അറിയിക്കുകയും ചെയ്തു.

Comments

comments

Share This Post

Post Comment