പരിശുദ്ധ കാതോലിക്ക ബാവ നവംബറിൽ ന്യൂസിലാൻഡിലെത്തും

HH Visit New Zealandന്യൂസിലാൻഡ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ ദ്വിതിയൻ കാതോലിക്ക ബാവ നവംബർ മാസം 10 മുതൽ 14 വരെ ന്യൂസിലാൻഡ് സന്ദർശിക്കുന്നതാണ്. പരി. കതോലിക്ക ബാവായുടെ ആദ്യ ന്യൂസിലാൻഡ് സന്ദർശനമാണിത്.
കേരളത്തിൽ നിന്നും പുറപ്പെട്ട് 10ന് ഓക് ലാൻഡ് എയർപോർട്ടിൽ എത്തുന്ന പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് മദ്രാസ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്ക്കോറോസ്, വികാരി റവ. അനൂപ് ഈപ്പൻ, കമ്മറ്റി അംഗങ്ങൾ, വിശ്വാസികൾ ചേർന്ന് വരവേൽപ്പ് നൽകും.
ന്യൂസിലാൻഡ് സന്ദർശനത്തിന്റെ ഭാഗമായി പരിശുദ്ധ കാതോലിക്ക ബാവാ വെല്ലിംഗ്ടൺ, ഹാമിൽട്ടൺ എന്നിവിടങ്ങളിലെ ഇടവക പളളികൾ സന്ദർശിക്കുകയും പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും.
നവംബർ 13 ന് ഓക് ലാൻഡിൽ എത്തുന്ന പരിശുദ്ധ പിതാവ് ന്യൂസിലാൻഡിൽ ആദ്യമായി പണിത് കൂദാശ ചെയ്ത സെന്റ് ഡയനേഷ്യസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ കുർബാന അർപ്പിക്കും. അതിനുശേഷം പരിശുദ്ധ മാതാവിന്റെ നാമത്തിലുളള കുരിശും തൊട്ടിയുടെ കൂദാശയും മറ്റുളള പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും.
14നു പരിശുദ്ധ പിതാവ് ന്യൂസിലാൻഡിൽ നിന്നു യാത്ര തിരിച്ച് ഓസ്ട്രേലിയ്ക്ക് പോകും . അഭിവന്ദ്യ ദിയസ്ക്കോറോസ് തിരുമേനി എല്ലാ പരിപാടികളിലും പങ്കെടുക്കും.
വികാരി റവ. അനൂപ് ഈപ്പൻ, കമ്മറ്റി അംഗങ്ങൾ ഇവരുടെ നേതൃത്വത്തിൽ പരിപാടികളുടെ ക്രമീകരണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.

Comments

comments

Share This Post

Post Comment