ഓര്‍ത്തഡോക്സ് വൈദിക സമ്മേളനം 20ന് പാമ്പാടിയില്‍

പാമ്പാടി: പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമ കനക ജൂബിലിയോടനുബന്ധിച്ച് അഖില മലങ്കര ഓര്‍ത്തഡോക്സ് വൈദിക സമ്മേളനം 20ന് പാമ്പാടി ദയറായില്‍ നടത്തും.
രാവിലെ 7ന് ബംഗളൂരു ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ കുര്‍ബ്ബാന അര്‍പ്പിക്കും. 9ന് രജിസ്ട്രേഷന്‍. തുടര്‍ന്ന് ദയറാ ഗായക സംഘത്തിന്റെ ഗാനശുശ്രൂഷ. 10ന് വൈദിക സംഘം പ്രസിഡന്റ് തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.
റവ.ഡോ. ജേക്കബ് കുര്യന്‍, എം.പി. അബ്ദുസമദ് സമദാനി എന്നിവര്‍ പ്രഭാഷണം നടത്തും. ഒന്നിന് പരിശുദ്ധ പാമ്പാടി തിരുമേനിയുടെ കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയെ തുടര്‍ന്ന് സമ്മേളനം സമാപിക്കുമെന്ന് മാനേജര്‍ ഫാ. മാത്യു കെ. ജോണ്‍, അസി. മാനേജര്‍ ഫാ. സി.എ. വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment