പരിശുദ്ധ കാതോലിക്കാ ബാവാ നവംബര്‍ 16ന് ഓസ്ട്രേലിയയുടെ തലസ്ഥാന നഗരിയില്‍

കാന്‍ബറ: സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയുടെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുവാന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ 16ന് ഓസ്ട്രേലിയയുടെ തലസ്ഥാന നഗരിയില്‍ എത്തുന്നു.
16ന് വൈകിട്ട് 4ന് ആരംഭിക്കുന്ന പെരുന്നാള്‍ ശുശ്രൂഷയ്ക്ക് ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്താ സഹകാര്‍മികനായിരിക്കും. തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും.
പരിശുദ്ധ കാതോലിക്കാ ബാവായുടെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി 17ന് വിവിധ രാഷ്ട്രീയ-സാംസ്കാരിക-മതമേലദ്ധ്യന്മാരെയും സന്ദര്‍ശിക്കും. വികാരി ഫാ. ബെന്നി ഡേവിഡിന്‍റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *