45-ാമത് ലണ്ടന്‍ പെരുന്നാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

45th London Perunalലണ്ടന്‍: പുണ്യപുരാതനവും ചരിത്ര പ്രസിദ്ധവും, യു.കെ.യിലെ മലങ്കര ഓര്‍ത്തഡോക്സ് ഇന്ത്യന്‍ സഭയുടെ കടിഞ്ഞൂല്‍ പുത്രിയും മാതൃ ഇടവകയും 1970ല്‍ ദിവംഗതനായ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി സെന്‍റ് ഗ്രീഗോറിയോസ് ഫെലോഷിപ്പായി ആരംഭിച്ചതുമായ ലണ്ടന്‍ സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ 45-ാമത് ഇടവക പെരുന്നാളും, പരിശുദ്ധ പരുമല തിരുമേനിയുടെ 113-ാമത് ഓര്‍മ്മ പെരുന്നാളിനും 2015 ഒക്ടോബര്‍ 25 ഞായറാഴ്ച കൊടിയേറും.
25ന് രാവിലെ 9ന് പ്രഭാത നമസ്കാരവും, തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനാനന്തരം പിതൃവന്ദനമായ പരേതര്‍ക്ക് വേണ്ടിയുള്ള ധൂപപ്രാര്‍ത്ഥനയും നടക്കും. പള്ളി അങ്കണത്തില്‍ നടക്കുന്ന പെരുന്നാള്‍ കൊടിയേറ്റത്തിന് ഫാ.ഡോ. നൈനാന്‍ വി. ജോര്‍ജ്ജ് ഫാ. തോമസ് പി. ജോണ്‍, ഫാ. അനീഷ് ജേക്കബ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും.
ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 1 വരെ ആഘോഷിക്കുന്ന ലണ്ടന്‍ പെരുന്നാളിന് തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
വര്‍ഗീസ് ജോസഫ് – 07429002459
ഡോ. കോശി തോമസ് (ട്രസ്റ്റി) – 07714951965
ബിനു മാത്യു (സെക്രട്ടറി) – 07540888190

Comments

comments

Share This Post

Post Comment