നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം ത്രിദിന വാര്‍ഷിക ക്യാമ്പിന് തുടക്കമായി

Balasamajam Campറാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജത്തിന്‍റെ അഞ്ചാമതു ത്രിദിന വാര്‍ഷിക ക്യാമ്പിന് റാന്നി സെന്‍റ് തോമസ് അരമനയില്‍ തുടക്കമായി.
അഖില മലങ്കര ബാലസമാജം പ്രസിഡന്‍റും നിലയ്ക്കല്‍ ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം രാജു എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍, ഫാ.യൂഹാനോന്‍ ജോണ്‍, ഫാ.ജോസഫ് സാമുവേല്‍, ഫാ.ജോബ്.എസ്.കുറ്റിക്കണ്ടത്തില്‍, ജേക്കബ് തോമസ്, കെ.എ.എബ്രഹാം, ഒ.എം.ഫിലിപ്പോസ്, ജോര്‍ജ്ജ് വര്‍ഗീസ്, ആനി റ്റോബി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ ക്ലാസ്സുകള്‍ക്ക് ഡോ.നിമ്മി അലക്സാണ്ടര്‍, അഡ്വ.ജെയ്സി കരിങ്ങാട്ടില്‍, ഫാ.മത്തായി ഒ.ഐ.സി എന്നിവര്‍ നേതൃത്വം നല്‍കി.
24-ന് രാവിലെ 7 മണിക്ക് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത അരമന ചാപ്പലില്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് റാന്നി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുള്‍ റഹീം നിയമബോധവത്കരണ ക്ലാസ്സ് നയിക്കും. അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി സ്ഥിരം അദ്ധ്യക്ഷ മറിയാമ്മ ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ഭദ്രാസന കലാമത്സര വിജയികള്‍ക്കുളള സമ്മാനദാനം സര്‍ട്ടിഫിക്കറ്റ് വിതരണ എന്നിവയോടെ ക്യാമ്പ് സമാപിക്കും.

Comments

comments

Share This Post

Post Comment