റവ. ഫാദര്‍ ഒ. തോമസിനെ ആദരിച്ചു

Ponnada
മനാമ: മലങ്കര ഓര്‍ത്തഡോക്സ് വൈദീക സെമിനാരി പ്രിന്‍സിപ്പളും പ്രമുഖ വാഗ്മിയും എഴുത്ത്കാരനുമായ റവ. ഫാദര്‍ ഒ. തോമസിനെ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ആദരിച്ചു. വെള്ളിയാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷംകൂടിയ പൊതു സമ്മേളനത്തില്‍ ഇടവക വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പിലിന്റെ അദ്ധ്യക്ഷത വഹിച്ചു. സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് ആശംസകള്‍ അര്‍പ്പിച്ച യോഗത്തിന്‌ കത്തീഡ്രല്‍ സെകട്ടറി മോന്‍സി ഗീവര്‍ഗ്ഗീസ് സ്വാഗതവും ട്രസ്റ്റി അനോ ജേക്കബ് കച്ചിറ നന്ദിയും പറഞ്ഞു. തന്റെ പ്രീയ ശിഷ്യന്മാരായ രണ്ട്‌ അച്ചന്‍മാര്‍ക്കും കത്തീഡ്രല്‍ ഭാരവാഹികള്‍ക്കും ഇടവകാംഗങ്ങള്‍ക്കും നന്ദി പറയുകയും സെമിനാരിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദ്ധീകരിക്കുകയും ചെയ്ത്കൊണ്ട് ബഹു. ഒ. തോമസച്ചന്‍ മറുപടി പ്രസംഗവും നടത്തി.

Comments

comments

Share This Post

Post Comment