ഓറഞ്ച്ബര്‍ഗ് സെന്‍റ് ജോണ്‍സ് ഇടവകയ്ക്ക് ബൈബിള്‍ ക്വിസ് മല്‍സരത്തില്‍ ഒന്നാം സ്ഥാനം

DSC01931[1]ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനത്തിലെ മാര്‍ത്തമറിയം സമാജം വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ച് നടന്ന ബൈബിള്‍ ക്വിസ് മല്‍സരത്തില്‍ ന്യൂയോര്‍ക്ക് ഓറഞ്ച്ബര്‍ഗ് സെന്‍റ് ജോണ്‍സ് ഇടവക തുടര്‍ച്ചയായി നാലാംവര്‍ഷവും ഒന്നാം സ്ഥാനം നേടി കിരീടം നിലനിര്‍ത്തി. അത്യന്തം വാശിയേറിയ ഈ പോരാട്ടത്തില്‍ ഭദ്രാസനത്തിലെ എല്ലാ ഇടവകകളില്‍നിന്നുമുള്ള ടീമുകള്‍ വളരെ ആഴത്തില്‍ പഠനം നടത്തിയാണ് പങ്കെടുത്തത്. ഡോ.സ്മിത വര്‍ഗീസ്, എലിസബത്ത് വര്‍ഗീസ്, മറിയാമ്മ ജോര്‍ജ്, ഷീലാ ഗീവര്‍ഗീസ് എന്നിവരടങ്ങുന്ന ടീമിനെയാണ് ഇത്തവണ മല്‍സരത്തിനയച്ചത്.
വികാരി ഫാ.ഡോ.വര്‍ഗീസ് എം ഡാനിയേലിന്‍റെ നേതൃത്വത്തില്‍ ലഭ്യമായ പരിശീലനവും സെക്രട്ടറി ഷേര്‍ലി അജിത്വട്ടശേരില്‍, ഏരിയാ കോഓര്‍ഡിനേറ്റര്‍ ആലിസ് തുകലില്‍ എന്നിവരുടെ നേതൃത്വത്തില്‍ സമാജം അംഗങ്ങളുടെ ശക്തമായ പിന്തുണയും ഒത്തുചേര്‍ന്നപ്പോള്‍ ടീമിന് വിജയം അനായാസമായി.
വാര്‍ത്ത അയച്ചത്: ജോര്‍ജ് തുമ്പയില്‍

Comments

comments

Share This Post

Post Comment