ജൈവ വൈവിധ്യ പ്രദര്‍ശനം പരുമലയില്‍ നടന്നു

1മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇക്കോളജിക്കല്‍ കമ്മീഷന്‍റെയും, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്‍റെയും ആമുഖ്യത്തില്‍ പരുമല പെരുന്നാളിനോട് അനുബന്ധിച്ച് ജൈവ വൈവിധ്യ പ്രദര്‍ശനം നടത്തി.
കേരളത്തിന്‍റെ ജൈവ വൈവിധ്യം വിളിച്ചോതുന്ന പ്രദര്‍ശനത്തില്‍ വിവിധയിനം സസ്യങ്ങള്‍, പക്ഷികള്‍, അപൂര്‍വ്വയിനം തവളകള്‍, ചിത്രശലഭങ്ങള്‍ തുടങ്ങിയവ പ്രദര്‍ശന ശാലയില്‍ ഉണ്ട്.
തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്താ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്താ, ഫാ. ഡോ. മിഖായേല്‍ സക്കറിയ, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ്, ജോസഫ് ജോണ്‍, വര്‍ക്കി കോശി തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

comments

Share This Post

Post Comment