സ്മ്യതി കലാകായിക മേള ഗ്രാന്റ് ഫിനാലയും അവാര്‍ഡ് വിതരണവും 30 ന്‌

Untitled-1മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ദ്വിതീയ പ്രഖ്യാപിത പരിശുദ്ധനും സഭാഭാസുരനും ആയ പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദിവന്നാസ്സ്യോസ് തിരുമേനിയുടെ സമരണാര്‍ത്ഥം, ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഇടവകയിലെ മുഴുവന്‍ വിശ്വാസികള്‍ക്കും വേണ്ടി നടത്തുന്ന കലാകായിക മേളയാണ്‌ സ്മ്യിതി. 2015 ഏപ്രില്‍ 4ന്‌ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗീഗോറിയോസ് മെത്രാപ്പോലീത്ത ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചയ്ത മേള, അതിന്റെ പരിപൂര്‍ണ്ണതയിലേക്ക് എത്തിയിരിക്കുന്നു. കഴിഞ്ഞ കുറേ മാസങ്ങള്‍ ബഹറിന്‍ സെന്റ് മേരീസിനെ സംബന്ധിച്ച് ഉതസവത്തിന്റെ ദിനങ്ങള്‍ ആയിരുന്നു. കാരണം ഇടവകയിലെ മുഴുവന്‍ അംഗങ്ങളേയും പ്രായമനുസരിച്ച് അഞ്ച് ഗ്രൂപ്പുകളായി തരം തിരിച്ച് അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ച് വിവിധ തരത്തിലുള്ള കലാകായിക മത്സരങ്ങള്‍ നടത്തുകയും അതിന്‌ ബഹറനിലെ പ്രസ്തരായ വിധികര്‍ത്താക്കള്‍ വിധി നിര്‍ണ്ണയിക്കുകയും ചെയ്തു.
ഏകദേശം ആയിരത്തിലതികം ആളുകള്‍ മാറ്റുരച്ച സ്മ്യിതി മേളയില്‍ 612 അവാഡുകള്‍ ആണ്‌ വിജയികള്‍ക്കായി കാത്തിരിക്കുന്നത്. കൂടാതെ ഓരോ ഗ്രൂപ്പിലും ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന ആള്‍ക്ക് കലാമേളയ്ക്ക് “കലാപ്രതിഭ / കലാതിലകം” എന്ന സ്ഥാനവും കായികമേളയ്ക്ക് പുരുഷന്മാര്‍ക്ക് കായികപ്രതിഭയും സ്ത്രീകള്‍ക്ക് കായികതിലകവും സ്ഥാനവും നല്‍കുന്നതായിരിക്കും. 2015 ഒക്ടോബര്‍ 30 വെള്ളിയാഴ്ച്ച വൈകിട്ട് 4:30 മുതല്‍ ബഹറിന്‍ കേരളാ സമാജത്തില്‍ വെച്ച് സ്മ്യതി കലാകായിക മേള 2015 ഗ്രാന്റ് ഫിനാലയും അവാര്ഡ് വിതരണവും പ്രസ്ത ഗായകരായ അസലം, സോണിയ, സിറാജ് പയ്യൊളി എന്നിവര്‍ നയിക്കുന്ന മ്യൂസിക്കല്‍ കോമഡി ഇവന്റ് എന്നിവയും നടക്കും.
ഇടവക വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപമ്പിലില്‍ സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് എന്നിവരുടെ നേത്യത്വത്തില്‍ ജനറല്‍ കണ്‍ വീനര്‍ സന്തോഷ് തങ്കച്ചന്‍, പ്രോഗ്രാം കണ്‍ വീനര്‍ പ്രമോദ് വര്‍ഗ്ഗീസ്,. കായിക മേള കണ്‍ വീനര്‍ എബി ചെറിയാന്‍ തുടങ്ങി ഒരു വലിയ കമ്മറ്റി ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. 30 വെള്ളിയാഴ്ച്ച ക്രിത്യസമയത്ത് തന്നെ ഏവരും വന്ന്‍ സംബന്ധിക്കണമെന്ന്‍ പ്രസ്ഥാനം വൈസ് പ്രസിഡ്ണ്ട് ജോണ്‍ രാജു, സെക്കട്ടറി ക്രിസ്റ്റി പി. വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment