മാധ്യമങ്ങള്‍ ധാര്‍മ്മിക മൂല്യം പ്രചരിപ്പിക്കണം: മാര്‍ തിമോത്തിയോസ്

Madyama Seminarമാധ്യമങ്ങള്‍ സത്യത്തിനും നീതിക്കും പക്ഷം ചേര്‍ന്ന് ധാര്‍മ്മിക മൂല്യങ്ങള്‍ പ്രചരിപ്പിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭയുടെ യു.കെ.-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ. Photo Gallery
പരുമല പെരുന്നാളിനോട് അനുബന്ധിച്ച് മലങ്കര സഭയുടെ ആഭിമുഖ്യത്തില്‍ നടന്ന മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. വന്ദ്യ കെ.വി. ജോസഫ് റമ്പാന്‍, ഫാ. ഐപ്പ് പി. സാം, ഫാ. ഏബ്രഹാം കോശി കുന്നുംപുറം, മലങ്കര സഭാ മാസിക മാനേജിംങ് എഡിറ്റര്‍ ഫാ. ദീപു ഫിലിപ്പ്, ഫാ. ഷാലി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു. മാധ്യമ പ്രതിനിധി സമ്മേളനം മലങ്കര സഭാ മാസിക ചീഫ് എഡിറ്റര്‍ ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ ഉദ്ഘാടനം ചെയ്തു. വി.സി. ചെറിയാന്‍, കെ.എ. ജോണ്‍ എന്നിവരും പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment