അഖില മലങ്കര മര്‍ത്തമറിയം സമാജം സമ്മേളനം നടന്നു

AMVMSമലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ 1113-ാംഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് മലങ്കര സഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കടന്നുവന്ന മര്‍ത്തമറിയ സമാജ അംഗങ്ങളുടെ മഹാസംഗമം നടന്നു. Photo Gallery
പരുമല തിരുമേനിയുടെ ജീവിതം നൂറ്റാണ്ടിനെ സ്വാധീനിച്ചതിന് അടിസ്ഥാന കാരണം പരിശുദ്ധന്‍റെ മാതാപിതാക്കളും ഗുരുക്കന്മാരുമായിരുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അഭിവന്ദ്യ ഡോ. യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്താ പറഞ്ഞു.
കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. വെണ്ണിക്കുളം സെന്‍റ് ബഹനാന്‍സ് എച്ച്.എസ്.എസ്. സ്കൂള്‍ അദ്ധ്യാപിക ജിഷാ തോമസ് ക്ലാസ് നയിച്ചു. നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ.മാത്യൂസ് വര്‍ഗീസ്, ജിഷാതോമസ്, ഫാ.എം.സി.കുര്യാക്കോസ്, മേരി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment