ക്ലിഫ്ടണ്‍ സെന്‍റ് ഗ്രീഗോറിയോസില്‍ പെരുന്നാള്‍

Posterന്യൂജേഴ്സി: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിച്ചിട്ടുള്ള ക്ലിഫ്ടണ്‍ സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പരിശുദ്ധന്‍റെ 113-ാം ഓര്‍മ്മപ്പെരുന്നാളും 38-ാമത് കണ്‍വന്‍ഷനും കൊണ്ടാടുന്നു. 30 മുതല്‍ നവംബര്‍ 6, 7, 8 വരെയാണ് പെരുന്നാള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഫാ. തിമോത്തി തോമസ് മുഖ്യകാര്‍മികത്വം വഹിക്കും. റവ.ഡോ. സി.സി. മാത്യൂസ്, വെരി റവ. സി.എം. ജോണ്‍ കോര്‍-എപ്പിസ്കോപ്പാ, ഫാ. ബാബു വര്‍ഗീസ്, ഫാ. ബാബു കെ. മാത്യു, ഫാ. സണ്ണി ജോസഫ്, ഫാ. ഷിഹു ഡാനിയേല്‍, ഫാ. വിജയ് തോമസ്, ഇടവക വികാരാ ഫാ. ഷിനോജ് എന്നിവര്‍ സഹകാര്‍മികരായിരിക്കും.
മിഡ് ലാന്‍റ് പാര്‍ക്ക് സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ദേവാലയ ഹാളില്‍ 30ന് വൈകിട്ട് 5 മുതല്‍ 11 വരെ ഇടവക ഫാമിലി നൈറ്റ് നടക്കും. നവെബര്‍ 1ന് വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം പെരുന്നാള്‍ കൊടിയേറ്റ്. നവംബര്‍ 6ന് വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, ഗാനശുശ്രൂഷ, പ്രസംഗം, റാസ, നേര്‍ച്ച എന്നിവ നടക്കും.
നവംബര്‍ 7ന് രാവിലെ 8.30ന് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, റാസ, നേര്‍ച്ച. 8ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം പെരുന്നാള്‍ കൊടിയിറക്കം എന്നിവ നടക്കുമെന്ന് വികാരി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. ഷിനോജ് തോമസ്, വികാരി (215) 801-5899
വര്‍ഗീസ് പി. മത്തായി, സെക്രട്ടറി (516) 527-1423
മാത്യു ജേക്കബ്, ട്രസ്റ്റി (973) 495-5219
ഏബ്രാഹം വര്‍ഗീസ്, പെരുന്നാള്‍ കണ്‍വീനര്‍ (973) 992-5853
വാര്‍ത്ത അയച്ചത്: ജോര്‍ജ്ജ് തുമ്പയില്‍

Comments

comments

Share This Post

Post Comment