സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പ്രെയർ ഗ്രൂപ്പ് ഒ.വി.ബി.എസ്.-2015 നു സമാപനമായി

Riyadh OVBSസെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പ്രെയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ OVBS – 2015 നു സമാപനമായി. ഒക്ടോബര്‍ 23 നു വെള്ളിയാഴ്ച പ്രഭാത നമസ്കാരത്തിന് ശേഷം OVBS കുട്ടികളുടെ വര്ണ്ണ റാലിയോടെയാണ് സമാപന ചടങ്ങുകള്‍ ആരംഭിച്ചത്. Photo Gallery വെള്ള വസ്ത്രം അണിഞ്ഞ് , ക്രൌണും, ബാഡ്ജും ധരിച്ചു, കയ്യില്‍ പതാകകളുമേന്തിയ കുട്ടികൾ അണിനിരന്ന റാലിക്ക് OVBS അദ്ധ്യാപകര്‍ നേതൃത്വം നല്കി. റാലിക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിൽ വിശ്വാസികളും കുട്ടികളും പങ്കെടുത്തു. സീനിയര്‍ – ഇന്‍റര്‍മീഡിയറ്റ് വിദ്യാര്‍ഥിനികളുടെ പ്രാര്ഥനാഗാനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ചടങ്ങില്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പ്രെയർ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് സജി വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. OVBS ന്റെ സമാപന സമ്മേളനത്തെ ആശീര്‍വദിച്ചു കൊണ്ട് STGOPG യുടെ ഇടവക മെത്രാപ്പോലീത്ത തൃശ്ശൂർ ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോന്‍ മാർ മിലിത്തിയോസിന്റെ മെസ്സേജ് വീഡിയോയിലൂടെ സമ്മേളനത്തിൽ അവതരിപ്പിച്ചു. സമ്മേളനത്തില്‍ മുഖ്യാതിഥി ആയിരുന്ന റിയാദ്, അൽ ആലിയ ഇന്റർ നാഷണല്‍ സ്കൂള്‍ പ്രിന്സിപ്പാൾ ഡോ. ഷാനു സി തോമസ് സമാപന സമ്മേളം ഉദ്ഘാടനം ചെയ്തു. STGOPG സെക്രട്ടറി സോണി സാം മുഖ്യാതിഥിയെ പൂച്ചെണ്ട് നല്കി സ്വീകരിച്ചു. 2015 OVBS ന്റെ പ്രവര്ത്തന റിപ്പോര്‍ട്ട് , കണ്‍വീനർ റിജൻ കെ ജോൺ അവതരിപ്പിച്ചു. OVBS 2015 ന്റെ മെമന്റോ മുഖ്യാതിഥി ഡോ. ഷാനു സി തോമസ്, STGOPG പ്രെയർ ഗ്രൂപ്പ് ലീഡർ ബാബു തോമസിന് നല്കിക്കൊണ്ടു പ്രകാശനം ചെയ്തു. സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പ്രെയർ ഗ്രൂപ്പു ലീഡർ റെജി തോമസ്, സെന്റ് ജോര്ജ് ഓര്‍ത്തഡോക്സ് കോൺഗ്രിഗേഷന്‍ വൈസ് പ്രസിഡന്റ് സാജു ജോര്ജ് എന്നിവർ ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു . തുടര്ന്നു OVBS വിദ്യാര്‍ഥികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ അരങ്ങേറി. മന:പ്പാഠ വാക്യങ്ങളുടെ അവതരണം, ഗ്രൂപ് സോംഗ്, ആക്ഷന്‍ സോംഗ് , സെമി ക്ലാസ്സിക്കല്‍ ഗ്രൂപ് ഡാന്‍സ്, തിരുവാതിര, കാന്റിൽ ഡാന്‍സ്, ആണ്‍ കുട്ടികളുടെയും, പെണ്‍ കുട്ടികളുടെയും ഗ്രൂപ് ഡാന്‍സുകള്‍എന്നിവയും അരങ്ങേറി.
ഈ വര്‍ഷത്തെ OVBS ചിന്താവിഷയമായ “ഉയരത്തിലുള്ളതിനെ അന്വേഷിക്കുക” എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയ മോഡൽ സ്കിറ്റും OVBS തീം സോംഗിനെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ ദൃശ്യാവിഷ്കാരവും സമാപന സമ്മേളനത്തിന് മാറ്റ് കൂട്ടി . OVBS അദ്ധ്യാപകര്‍ എല്ലാവരും ചേര്‍ന്ന് അവതരിപ്പിച്ച സമൂഹഗാനവും ഉണ്ടായിരുന്നു. ഈ വര്‍ഷത്തെ OVBS നെ അവലോകനം ചെയ്തുകൊണ്ട് OVBS അദ്ധ്യാപകര്‍ക്ക് വേണ്ടി മെല്‍വിന്‍ മാത്യുവും , ഡോളി ലാജിയും, വിദ്യാര്ഥികള്‍ക്ക് വേണ്ടി ആഷിക് പോൾ ബെന്നിയും, എവിലിന്‍ സാറാ സജിയും, മാതാപിതാക്കള്‍ക്കു വേണ്ടി സാബു യോഹന്നാനും, OVBS കമ്മിറ്റിക്ക് വേണ്ടി സാബു സ്കറിയയും ഈവാലുവേഷൻ പ്രസംഗങ്ങള്‍ നടത്തി. OVBS ഇല്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കൂമുള്ള സര്‍ട്ടിഫിക്കറ്റും, വര്ക്ക് ബുക്കും, OVBS ഐക്കണും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ബെന്നി പോള്‍ , ലാജി ജോസഫ് , യോഹന്നാന്‍ തോമസ് , റോഷന്‍ ബേബി , സോണി ജോര്ജ് എന്നിവര്‍ വിവിധ ക്ലാസ്സുകളുടെ കിറ്റുകള്‍ സമ്മാനിച്ചു. അദ്ധ്യാപകര്ക്കുള്ള സര്ട്ടിഫിക്കറ്റുകൾ STGOPG വൈസ് പ്രസിഡന്റ് സജി വര്ഗീസ് സമ്മാനിച്ചു. കൂട്ടായ്മയുടെയും, OVBS ന്റെറയും ബാനറുകൾ, മെമന്റോകൾ എന്നിവ വര്ഷങ്ങളായി ഡിസൈന്‍ ചെയ്യുന്ന ആന്‍റോ കണ്ണമ്പിള്ളിക്കുള്ള പുരസ്കാരം STGOPG ലീഡര്‍ റെജി തോമസ് സമ്മാനിച്ചു. OVBS ന്റെ മൂന്നാം ദിവസത്തെ ധ്യാന വിഷയത്തെ ആസ്പദമാക്കി നടത്തിയ ക്വിസ്സ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ജിറ്റ്സി സാജ് വര്ഗീസ്, അലീന സൂസന്‍ വിനോദ് എന്നിവര്‍ക്കും സമ്മാനങ്ങള്‍ നല്കി. ബെസ്സന്‍ ജോണ്‍ തോമസ്, ജെമി ആന്‍ ജെയിംസ് എന്നീ വിദ്യാര്ഥി‍കള്ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്കി. സണ്ണി വര്ഗീസ് ആശംസാ പ്രസംഗം നടത്തി. സമ്മേളനത്തില്‍ OVBS സൂപ്രണ്ട് സജി സക്കറിയ സ്വാഗതവും, OVBS കണ്‍വീനര്‍ റിജൻ കെ ജോൺ നന്ദി പ്രകാശനവും നടത്തി. അദ്ധ്യാപകരായ റിജൻ കെ ജോൺ, സജി തങ്കച്ചൻ, മെല്‍വിന്‍ മാത്യൂ, സോണി സാം, ബീന വിനോദ്, ബീന സജി, അന്നമ്മ റോഷൻ, സാമുവേല്‍ ജോണ്‍, രേണു സോണി, ലിസ ബാബു, സിന്ധു ബോബി, ഡോളി ലാജി, ഡോളി മനോജ്, നിഷ റോയ്, ജിറ്റി മെല്‍വിന്‍, ലിനി സാം, ബിനു സോണി, എന്നിവര്‍ OVBS ന്റെ സമാപന സമ്മേളനത്തിന്റെ പരിപാടികള്ക്ക് നേതൃത്വം നല്കി. പരിപാടികള്ക്ക് വേണ്ട സാങ്കേതിക സഹായം ജിജു സ്റ്റീഫൻ, വിനോദ് കോശി എന്നിവര്‍ നല്കി. സ്റ്റേജ് ആങ്കറിങ് ഡോളി മനോജ് നിര്‍വഹിച്ചു. റെജി തോമസിന്റെ നേതൃത്വത്തില്‍ നടന്ന പ്രാര്ഥനയോടെ പരിപാടികള്‍ സമാപിച്ചു.

Comments

comments

Share This Post

Post Comment