ഫാ. ഡോ. പി. കെ മാത്യൂസ്‌ പാറക്കൽ (78) കാനഡയിൽ അന്തരിച്ചു

Fr.Fr. P.Kമലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ പ്രമുഖ വൈദികനും, കോട്ടയം മീനടം പരേതനായ കുറിയാക്കോസ് പാറക്കൽ കോർ-എപ്പിസ്കോപ്പയുടെ മകനും, കാനഡായിലെ ടോറോന്റൊയിലെ പ്രമുഖ സാമൂഹ്യ, സാംസ്‌കാരിക, ആത്മീയ നേതാവുമായിരുന്ന ഫാ. ഡോ. പി. കെ മാത്യൂസ്‌ പാറക്കൽ (78) ഇന്ന് വെളുപ്പിന് 4.38-ന് അന്തരിച്ചു. സംസ്കാരം കാനഡയിലെ മോണ്ട്രിയായിൽ നടക്കും. വെണ്മണി കണ്ടല്ലൂർ കുടുംബാഗമായ പൊന്നമ്മ മാത്യൂസ്‌ ആണ് സഹധർമ്മിണി.
കേരള സർവകലാശാലയിൽ നിന്ന് ബി എയും, സെറാംബൂർ സർവകലാശാലയിൽ നിന്ന് ബി.ഡിയും എം.റ്റിയെച്ചും,ബെയ്റൂട്ടിൽ നിന്ന് എ.സ്റ്റി.എമ്മുംനേടി. 1968-ൽ ബസേലിയോസ് ഔഗേൻ ബാവയിൽ നിന്ന് വൈദീക പട്ടം സ്വീകരിച്ചു. മോണ്ട്രിയാൽ സർവകലാശാലയിൽ നിന്ന് ന്യൂടെസ്ടമെന്റ്റ്റിൽ ഡോക്ടറെറ്റ് നേടിയ ബഹു. മാത്യൂസ്‌ പാറക്കൽ അച്ഛൻ, അഡിസബാബ, നൈജീരിയ, എത്യോപ്യ, ലബനോണ്‍ എന്നിവിടങ്ങളിൽ പുതിയനിയമ അദ്യാപകനായി സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്. 1972-ൽ കാനഡയിലേക്ക് കുടിയേറിയ അച്ഛൻ മോണ്ട്രിയാൽ, ഒട്ടോവാ, കിംഗ്‌സ്റ്റണ്‍, ടോറന്റോ എന്നിവിടങ്ങളിൽ വിവിധ ദേവാലയങ്ങളിൽ വൈദീകനായി ശുശ്രൂഷ അനുഷ്ട്ടിച്ചിടുണ്ട് .
മക്കൾ: ഡോ.അനു മാത്യൂസ്‌, രേണു മാത്യൂസ്‌ , സ്നേഹ സൂസൻ. മരുമക്കൾ: വർഗീസ്‌ എബ്രഹാം, ബിജോയ്‌ ഫിലിപ്പ്, സഞ്ജയ് എബ്രഹാം മാർക്കോസ്. കൊച്ചുമക്കൾ: അമ്മു , അന്ന, അനീക്ക,തരുണ്‍, ജോഷ്വ, നാഥാൻ.
കൂടുതൽ വിവരങ്ങൾക്ക്
ഫാ. അനൂപ്‌ തോമസ്‌: 1-234-567-890
റോയ് ജോർജ് : 647-274-9478

Comments

comments

Share This Post

Post Comment