പൊയ്മുഖങ്ങള്‍ നാടുവാഴുമ്പോള്‍ യുവാക്കള്‍ നന്മയുടെ ഉറവയാകണം: ടി.പി. സെന്‍കുമാര്‍

Yuvajanamപരുമല: പൊയ്മുഖങ്ങള്‍ നാടുവാഴുമ്പോള്‍ യുവാക്കള്‍ നന്മയുടെ ഉറവയാകണമെന്ന് ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ ഐ.പി.എസ്.
പരുമല പെരുന്നാളിനോടനുമ്പന്ധിച്ച് ഒ.സി.വൈ.എം. നടത്തിയ യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ യുവാക്കള്‍ ക്രിയാത്മകമായി വിനിയോഗിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര പ്രസിഡന്‍റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ചെന്നൈ ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ദിയെസ്കോറോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തി. സിനിമാ താരം അജു വര്‍ഗീസ് മുഖ്യാത്ഥിയായിരുന്നു.
പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ്, സഭാ മാനേജിംങ് കമ്മിറ്റിയംഗം ബാബുജി ഈശോ, ജനറല്‍ സെക്രട്ടറി ഫാ. പി.വൈ. ജെസ്സന്‍, വൈസ് പ്രസിഡന്‍റ് ഫാ. മാത്യൂസ് റ്റി. ജോണ്‍, ട്രഷറര്‍ പ്രിനു ടി. മാത്യൂസ്, നിയുക്ത ട്രഷറര്‍ ജോജി പി. തോമസ്, ഭാരവാഹികളായ ജോബിന്‍ കെ. ജോര്‍ജ്ജ്, മത്തായി റ്റി. വര്‍ഗ്ഗീസ്, ഫാ. അജി കെ. തോമസ്, ഡോ. ബിനോയ് റ്റി. തോമസ്, ഷിജോ മാത്യു, ബിജു കെ.വൈ., ജിഷാ മറിയം എല്‍വിന്‍, ഷിബിന്‍ കെ. ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment