വിശ്വാസ തീഷ്ണതയില്‍ പരുമല ഭക്തി സാഗരമായി

Perunal Rasaപരുമല: വിശ്വാസ തീഷ്ണതയില്‍ തീര്‍ത്ഥാടകരെത്തി, പരുമല ഭക്തി സാഗരമായി. പരിശുദ്ധ പരുമല തിരുമേനിയുടെ 113-ാം ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് ഇന്ന് നടന്ന റാസയില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. Procession
പൊന്‍-വെള്ളി കുരിശുകളും, മുത്തുകുടകളും, കത്തിച്ച മെഴുകുതിരികളുമായി പള്ളിയില്‍ നിന്നും പടിഞ്ഞാറെ കുരിശടിയിലെത്തി വടക്കേ കുരിശടിയിലൂടെ റാസ തിരികെ പള്ളിയില്‍ പ്രവേശിച്ചപ്പോഴും ഇതില്‍ പങ്കാളിയാകുവാനും പരുമല തിരുമേനിയുടെ കബറിടത്തില്‍ പ്രാര്‍ത്ഥിക്കുവാനും കേരളത്തിനകത്തും പുറത്തും നിന്നുമുള്ള നൂറുകണക്കിന് തീര്‍ത്ഥാടകരെത്തിക്കൊണ്ടിരുന്നു. Parumala Perunal NIght Rasa
പരുമല തിരുമേനിയുടെ ജന്മ നാടായ മുളന്തുരുത്തിയില്‍ നിന്നുമുള്ള തീര്‍ത്ഥാടക സംഘം ഇന്നലെ രാത്രിയോടെ പരുമലയിലെത്തി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും സഭയിലെ മെത്രാപ്പോലീത്തന്മാരും സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് പ്രസംഗിച്ചു.
പള്ളിയുടെ മട്ടുപ്പാവില്‍ നിന്നും കാതോലിക്കാ ബാവായും മറ്റ് മെത്രാപ്പോലീത്താമാരും തീര്‍ത്ഥാടകര്‍ക്ക് വാഴ്വ് നല്‍കി. ശ്ലൈഹിക വാഴ്വ് ദര്‍ശിക്കാന്‍ ആയിരങ്ങള്‍ പങ്കെടുത്തു.കേരളത്തിലെ ഭദ്രാസനങ്ങളില്‍ നിന്നും ബാഹ്യകേരള ഭദ്രാസനങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്താ, ബെംഗളൂരു, അഹമ്മദാബാദ്, ബ്രഹ്മവാര്‍ തുടങ്ങിയ ഭദ്രാസനങ്ങളില്‍ നിന്നും ഇന്നലെ രാവിലെ മുതല്‍ എത്തിയ തീര്‍ത്ഥാടകര്‍ വാഴ്വ് ദര്‍ശിച്ചാണ് മടങ്ങിയത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, സഖറിയാസ് മാര്‍ അന്തോണിയോസ്, ഡോ.മാത്യൂസ് മാര്‍ സേവേറിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സഖറിയാസ് മാര്‍ തെയോഫിലോസ്, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, മാത്യൂസ് മാര്‍ തീമോത്തിയോസ്, യൂഹാനോന്‍ മാര്‍ തേവോദോറോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, യൂഹാനോന്‍ മാര്‍ ദിമെത്രിയോസ്, യാക്കോബ് മാര്‍ ഏലിയാസ് എന്നിവര്‍ വിശ്വാസികള്‍ക്ക് വാഴ്വ് നല്‍കി. രാത്രി വൈകിയും തീര്‍ത്ഥാടക സംഗങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

Comments

comments

Share This Post

Post Comment