ബഹറിന്‍ സെന്റ് മേരീസ് കത്തീഡ്രല്‍ ആദ്യഫലപ്പെരുന്നാള്‍ 20 ന്‌

DSC_0288മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വര്‍ഷങ്ങളായി നടത്തി വരുന്ന ആദ്യഫലപ്പെരുന്നാള്‍ ഈ മാസം 20 വെള്ളിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകിട്ട് 10 വെരെയുള്ള സമയത്ത് ബഹറിന്‍ കേരളാ സമാജം ഡയമണ്ട് ജൂബിലി ആഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു.
രാവിലെ 10 മണി മുതല്‍ ഭക്ഷണ സാധനങ്ങളുടെ വിവിധ തരം ഫുഡ് കൗണ്ടര്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധയിനത്തില്‍ പെട്ട് കള്‍ഈകളുമായി ഗെയിംസ് സ്റ്റാളുകള്‍. വൈകിട്ട് 4 മണിമുതല്‍ ആദ്യഫല ലേലം സണ്ടേസ്കൂള്‍ കുട്ടികളും ഇടവകയിലെ കലാകാരും ചേര്‍ന്ന്‍ അവതരിപ്പിക്കുന്ന വിവിധ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ എന്നിവയും ഉണ്ടാകും. രാവിലെ കത്തീഡ്രലില്‍ വെച്ച് നടത്തുന്ന വിശുദ്ധ കുര്‍ബ്ബാന മുതല്‍ അവസാനം വരെയും ഏവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന്‍ ഇടവക വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍, സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, കത്തീഡ്രല്‍ ട്രസ്റ്റി അനോ ജേക്കബ് കച്ചിറ, സെകട്ടറി മോന്‍സി ഗീവര്‍ഗ്ഗീ കരിപ്പുഴ, ആദ്യഫലപ്പെരുന്നാള്‍ ജനറല്‍ കണ്‍ വീനര്‍ ജോണ്‍ സി., സെകട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ് (ജോസ്) എന്നിവര്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment