മാര്‍ ഗ്രീഗോറിയോസ് വിദ്യാര്‍ത്ഥി പ്രസ്ഥാന സംഗമം നടന്നു

MGOCSM Sangamamവിദ്യാഭ്യാസ വെളിച്ചം സമൂഹത്തിനു നല്‍കിയ പരുമല തിരുമേനിയുടെ പേരില്‍ അറിയപ്പെടുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് സാമൂഹിക നീതിനിര്‍വ്വഹണത്തില്‍ വലിയ ഉത്തരവാദിത്വമാണുള്ളതെന്ന് പരിശുദ്ധ കാതോലിക്ക ബാവ.
113-ാമത് പരുമല പെരുനാളിനോടനുബന്ധിച്ചു നടന്ന മാര്‍ ഗ്രിഗോറിയോസ് വിദ്യാര്‍ത്ഥി പ്രസ്ഥാനം സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. പ്രസ്ഥാനം പ്രസിഡന്‍റ് ഡോ.ഗീവറുഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തി.
ഡോ.യൂഹാനോന്‍ മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത, സെമിനാരി മാനേജര്‍ ഫാ. എം.സി.കുര്യാക്കോസ്, പ്രസ്ഥാനം ജനറല്‍ സെക്രട്ടറി ഫാ. ഫിലന്‍ പി. മാത്യു, റോബിന്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment