പരുമല പെരുന്നാള്‍ കൊടിയിറങ്ങി

Rasaപരുമല: പരുമല തിരുമേനിയുടെ 113-ാമത് ഓര്‍മ്മപ്പെരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് പെരുന്നാള്‍ കൊടിയിറങ്ങിയതോടെ ഭക്തജനങ്ങള്‍ ആത്മധന്യരായി മടങ്ങി. Photo Gallery
രാവിലെ 3ന് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന നടന്നു. 5ന് നടന്ന രാത്രി നമസ്കാരത്തെ തുടര്‍ന്ന് ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. 7.30ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കബാവായെയും അഭിവന്ദ്യ മെത്രാപ്പോലീത്താമാരെയും പള്ളിമേടയില്‍നിന്നും പള്ളിയിലേക്ക് ആനയിച്ചു. പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് പ.കാതോലിക്കാ ബാവാ വി.കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. കബറിങ്കലിലെ ധൂപപ്രാര്‍ത്ഥനയെ തുടര്‍ന്ന് ഭക്തസമൂഹത്തെ പ.ബാവാ വാഴ്വ് നല്‍കി അനുഗ്രഹിച്ചു.
12ന് നടന്ന വിദ്യാര്‍ത്ഥിപ്രസ്ഥാന സംഗമം പ.ബാവ ഉദ്ഘാടനം ചെയ്തു. പ്രസ്ഥാനം പ്രസിഡന്‍റ് ഡോ.ഗീവറുഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തി.
2ന് ആരംഭിച്ച ഭക്തിനിര്‍ഭരമായ റാസയെ തുടര്‍ന്ന് ധൂപപ്രാര്‍ത്ഥനയ്ക്കുശേഷം കൊടിയിറക്കോടെ പെരുനാളിനു സമാപനമായി.
പെരുനാളിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ബദ്ധശ്രദ്ധയോടെ പ്രവര്‍ത്തിച്ച വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്‍റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, വര്‍ക്കിംഗ് കമ്മറ്റി, മാനേജിംഗ് കമ്മറ്റി, പരുമല കൗണ്‍സില്‍, വിവിധ ഭദ്രാസന കൗണ്‍സില്‍, അസോസിയേഷന്‍ അംഗങ്ങള്‍, ആദ്ധ്യാത്മിക പ്രസ്ഥാനങ്ങള്‍ എന്നിവരോടുള്ള നന്ദി സഭയ്ക്കുവേണ്ടി സെമിനാരി മാനേജര്‍ ഫാ.എം.സി. കുര്യാക്കോസ് അറിയിച്ചു.

Comments

comments

Share This Post

Post Comment