അബുദാബിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ

Abudhabi Perunalഅബുദാബി: ഭാരത ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും, ഭാരതീയ സന്യാസ പൈതൃകവും പൗരസ്ത്യ ക്രൈസ്തവ ആധ്യാത്മികതയും സഞ്ജസമായി സമന്വയിപ്പിച്ച ജീവിത ശൈലിയിലൂടെ തപോധനനായ “പരുമല കൊച്ചുതിരുമേനി” എന്നറിയപ്പെടുന്ന പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 113-ാം ഓർമ്മപ്പെരുനാൾ നവംബർ മൂന്നു മുതൽ ആറു വരെ അബുദാബി സെന്റ്‌ ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഭക്തിയാദരപൂർവം ആചരിക്കുന്നു.
ബ്രഹ്മവാർ ഭദ്രാസനമെത്രാപ്പോലീത്താ അഭിവന്ദ്യ യാക്കുബ് മാർ ഏലിയാസ് തിരുമേനി പെരുന്നാൾ ശുശ്രുഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നതായിരിക്കും.
നവംബർ 3, ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യാ നമസ്കാരവും തുടർന്ന് വചന ശുശ്രുഷയും, നവംബർ 4, ബുധൻ വൈകുന്നേരം 7 മണിക്ക് സന്ധ്യാ നമസ്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന തുടർന്ന് വചന ശുശ്രുഷയും. നവംബർ 5, വ്യാഴം വൈകുന്നേരം 7 മണിക്ക് സന്ധ്യാ നമസ്കാരം, വചന ശുശ്രുഷ, പ്രദക്ഷിണം,ആശിർ വാദം, നവംബർ 6, വെള്ളി . രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരം , 8 മണിക്ക് വിശുദ്ധ കുർബ്ബാന, ആശിർവാദം, തുടർന്ന് നടക്കുന്ന നേർച്ച വിളമ്പോടുകൂടി പെരുന്നാൾ ശുശ്രുഷകൾക്ക് സമാപനമാകും.
ഇടവക വികാരി ഫാ. എം.സി. മത്തായി മാറാച്ചേരിൽ, സഹവികാരി ഫാ. ഷാജൻ വറുഗീസ്, കത്തീഡ്രൽ ട്രസ്റ്റി എ. ജെ. ജോയ്കുട്ടി, സെക്രട്ടറി സ്റ്റീഫൻ മല്ലേൽ, എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പെരുന്നാൾ ശുശ്രുഷകൾക്ക് വേണ്ട ക്രമീകരണങ്ങൾ നടത്തുന്നത്.

Comments

comments

Share This Post

Post Comment