ഏഷ്യയിലെ ഏറ്റവും വലിയ പൊതുക്കല്ലറ ന്യൂ ഡല്‍ഹിയില്‍

crypt inaguralഡല്‍ഹി: തുഗ്ലക്കബാദ് സെന്‍റ് തോമസ് സെമിത്തേരിയില്‍ നിര്‍മ്മിച്ചിരക്കുന്ന ക്രിസ്തീയ പൊതുക്കല്ലറ രാജ്യസഭാ അദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍റെ നേതൃത്വത്തില്‍ കൂടുന്ന പ്രാര്‍ത്ഥനാ സംഗമത്തില്‍ പൊതുവിനായി സമര്‍പ്പിച്ചു. ഇത് ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ പൊതുക്കല്ലറ ആണെന്ന് ക്രിസ്തീയ സമൂഹം സാക്ഷ്യപ്പെടുത്തുന്നു.
ക്രിസ്ത്യാനികള്‍ക്ക് മൃതദേഹം സംസ്കരിക്കാനായി ആവശ്യമായ സെമിത്തേരിക്ക് അധികാരികള്‍ പുതിയ സ്ഥലം അനുവദിക്കാത്ത സാഹചര്യത്തില്‍, ശ്മശാനമെന്ന ആശയവുമായി കടന്നുവന്ന അധികാരികളോട് കേരളീയ ശൈലിയില്‍ പൊതുക്കല്ലറ നിര്‍മ്മാണ രീതിയുടെ ആശയം അവതരിപ്പിച്ചത് ഓര്‍ത്തഡോക്സ് സഭയുടെ ഡല്‍ഹി ഭദ്രാസനാധിപനായിരുന്ന കാലംചെയ്ത ഇയ്യോബ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തയാണ്.
സമൂഹത്തില്‍ നിന്നും വിവിധ സഭകളില്‍ നിന്നും പല എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും ശരിയായ ബോധവല്‍ക്കരണത്തിനുശേഷം 20 ക്രിസ്തീയ സഭകളുടെ നേതൃത്വത്തില്‍ 300 സെല്ലുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഇതില്‍ വിവിധ പെന്തക്കോസ്ത് വിഭാഗങ്ങള്‍ക്കായി 114, ഓര്‍ത്തഡോക്സ് സഭയ്ക്ക് 54, കത്തോലിക്കാ സഭാ വിഭാഗങ്ങള്‍ക്ക് 50, മാര്‍ത്തോമ്മാ സഭയ്ക്ക് 40, യാക്കോബായ സഭയ്ക്ക് 12, ഇവാഞ്ചലിക്കല്‍ സഭയ്ക്ക് 6, ക്നാനായ സഭയ്ക്ക് 6, സി.എസ്.ഐ. സഭയ്ക്ക് 6, കൂടാതെ പൊതുവിനായി 12 എണ്ണവും നല്‍കിയിരിക്കുന്നു. 2012ല്‍ വിവിധ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പൊതുക്കല്ലറയുടെ നിര്‍മ്മാണ പണികള്‍ നടത്തിയത് ബിജുവാണ്.

Comments

comments

Share This Post

Post Comment