അബുദാബി സെന്റ്‌ ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ കുടുംബ സംഗമം 6ന്

Kudumba-Sangamamഅബുദാബി: സെന്റ്‌ ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഇടവകാഗംങ്ങള്‍ക്കായി കുടുംബ സംഗമം നടത്തുന്നു. നവംബർ ആറാം തിയതി വെള്ളിയാഴ്ച കുർബ്ബാനനന്തരം രാവിലെ പതിനൊന്നു മണിക്ക് അരഭിക്കുന്ന പരിപാടികൾ വൈകുന്നേരം നാല് മണിയോടുകൂടി സമാപിക്കും ക്രിസ്ത്യൻ തത്വചിന്തകൻ, എഴുത്തുകാരൻ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനായ കപ്പൂച്ചിയൻ സന്യാസ സഭയിലെ വൈദികനായ ഫാദർ ബോബി ജോസ് കട്ടികാട് ആണ് കുടുബ സംഗമത്തിലെ മുഖ്യപ്രഭാഷകൻ. ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ യാക്കൂബ് മാർ ഏലിയാസ് തിരുമേനി മുഖ്യാഥിതി ആയിരിക്കും.
ഇടവക വികാരി ഫാ. എം.സി. മത്തായി മാറാച്ചേരിൽ, സഹവികാരി ഫാ. ഷാജൻ വറുഗീസ്, കത്തീഡ്രൽ ട്രസ്റ്റി എ. ജെ. ജോയ്കുട്ടി, സെക്രട്ടറി സ്റ്റീഫൻ മല്ലേൽ, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കമ്മറ്റിയാണ് കുടുംബ സംഗമത്തിന്റെ ക്രമീകരണം നടത്തുന്നത്

Comments

comments

Share This Post

Post Comment