പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ആറ്, ഏഴ് തീയതികളില്‍

Feast of Parumala Thirumeni @ Dutchessന്യൂയോര്‍ക്ക്: ഡച്ചസ് കൗണ്ടി സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ നവംബര്‍ ആറ്, ഏഴ് തീയതികളില്‍ല്‍ (വെള്ളി, ശനി) ഭക്തിപൂര്‍വ്വം കൊണ്ടാടുന്നു.
മലങ്കരയുടെ പ്രഥമ പരിശുദ്ധനായ പരുമല തിരുമേനിയുടെ മധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോബ്സണ്‍ കോട്ടപ്പുറത്ത് അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് ഫാ. വൈ ജോണ്‍ ശൂരനാട് വചന സന്ദേശം നല്‍കും. തുടര്‍ന്ന് രാത്രി ഒമ്പതുമണിക്ക് ആശീര്‍വാദപ്രാര്‍ഥനയും, പെരുന്നാള്‍ സദ്യയും.
ശനിയാഴ്ച രാവിലെ 8.30ന് പ്രഭാതപ്രാര്‍ഥനയെ തുടര്‍ന്ന് 9.30ന് ഫാ. വൈ ജോണ്‍ ശൂരനാട് മുഖ്യകാര്‍മികനായി വിശുദ്ധകുര്‍ബ്ബാന അര്‍പ്പണം. 11 മണിക്ക് ആഘോഷമായ പ്രദക്ഷിണവും തുടര്‍ന്ന് ആശീര്‍വാദപ്രാര്‍ഥനയും നടക്കും. തുടര്‍ന്ന് 12മണിക്ക് നേര്‍ച്ചവിളമ്പോടും, പെരുന്നാള്‍ സദ്യയോടും കൂടെ ആഘോഷങ്ങള്‍ സമാപിക്കും.
വിവരങ്ങള്‍ക്ക്: ഫാ. ജോബ്സണ്‍ കോട്ടപ്പുറത്ത് (വികാരി) (845) 596 – 5373
ജിജി മാത്യു (845) 592- 1649(പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍)
വിനോദ് പാപ്പച്ചന്‍ (845) 505 – 3803 (ട്രസ്റ്റി)
ഏബ്രഹാം തോമസ് (845) 222 – 4426(സെക്രട്ടറി)
ജോര്‍ജ് തുമ്പയില്‍

Comments

comments

Share This Post

Post Comment