ഒ.സി.വൈ.എം. ഡല്‍ഹി ഭദ്രാസന വാര്‍ഷിക സമ്മേളനം ലുധിയാനയില്‍

OCYM Delhi Diocese Sammelanamന്യൂഡല്‍ഹി: ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഡല്‍ഹി ഭദ്രാസനത്തിന്‍റെ വാര്‍ഷിക സമ്മേളനം 12, 13 തീയതികളില്‍ ലുധിയാന സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടത്തപ്പെടും.
ഭദ്രാസന വൈസ് പ്രസിഡന്‍റ് ഫാ. അജു ഏബ്രഹാം അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ സി.എം.സി. ലുധിയാന അസോസിയേറ്റ് ഡയറക്ടര്‍ ഡോ. കിം മാമ്മന്‍ ഉദ്ഘാടനം ചെയ്യും. ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ, സ്പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡപ്യൂട്ടി ഡയറക്ടര്‍ എം.എസ്. വര്‍ഗീസ്, വന്ദ്യ സാം വി. ഗബ്രിയേല്‍ കോര്‍-എപ്പിസ്കോപ്പാ, ഒ.സി.വൈ.എം. കോ-ഓര്‍ഡിനേറ്റര്‍ ഫാ. ബിജോ രാജന്‍ പനച്ചമൂട്ടില്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
സി.എം.സി. ലുധിയാന ചാപ്ലെയിന്‍ റവ. അലക്സ് പീറ്റര്‍ ധ്യാനം നയിക്കും. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി എത്തുന്ന 200ഓളം വരുന്ന പ്രതിനിധികളെ സ്വീകരിക്കാന്‍ ലുധിയാന ഇടവക വികാരി ഫാ. ജയ്സണ്‍ ജോസഫിന്‍റെ നേതൃത്വത്തില്‍ സ്വാഗതസംഘം പ്രവര്‍ത്തനം ആരംഭിച്ചു.

Comments

comments

Share This Post

Post Comment