പരി. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ബ്രിസ്റോള്‍ സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍

ബ്രിസ്റോള്‍: സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സൂര്യതേജസ്സായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ 7, 8 തീയതികളില്‍ ആചരിക്കുന്നു.
പെരുന്നാല്‍ ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. മാത്യു ഏബ്രഹാം മുഖ്യകാര്‍മികത്വം വഹിക്കും. 7ന് വൈകിട്ട് സന്ധ്യാനമസ്കാരവും ധ്യാനവും നടക്കും. 8ന് രാവിലെ 8.30ന് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ച വിളമ്പ്, സ്നേഹവിരുന്ന് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. മാത്യു ഏബ്രഹാം (ഇടവക വികാരി) 07787525273
ജേക്കബ് ജോര്‍ജ്ജ് (സെക്രട്ടറി) 07809016179
ഏബ്രഹാം മാത്യു കോശി (ട്രസ്റ്റി) 07914853734

Comments

comments

Leave a Reply

Your email address will not be published. Required fields are marked *