ജർമനിയിൽ പരുമല തിരുനാൾ ആഘോഷിച്ചു

perunal-03കൊളോൺ: ജർമനിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭ കൊളോൺ/ബോൺ ഇടവകയുടെ ആഭിമുഖ്യത്തിൽ പുണ്യശ്ശോകനായ പരുമല തിരുമേനിയുടെ 113-ാമത് ഓർമപ്പെരുനാൾ കൊളോണിലെ സെന്റ് അഗസ്റ്റിനർ ആശുപത്രി ദേവാലയത്തിൽ നവംബർ 7,8 തീയതികളിൽ വിവിധ പരിപാടികളോടെ ഭക്തിപൂർവ്വം ആഘോഷിച്ചു.ഏഴിനു (ശനി) വൈകുന്നേരം 4.30 നു സന്ധ്യാ പ്രാർഥന, ഫാ.വിനു വർഗീസിന്റെ പ്രസംഗം, മധ്യസ്ഥ പ്രാർഥന എന്നിവ ഉണ്ടായിരുന്നു.
പെരുന്നാൾ ദിനമായ എട്ടിന് (ഞായർ) രാവിലെ 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയും, രോഗികൾക്കും വാങ്ങിപ്പോയവർക്കും വേണ്ടി പ്രത്യേകം മധ്യസ്ഥപ്രാർത്ഥനയും, റാസയും, നേർച്ചവിളമ്പും, സമൂഹവിരുന്നും ഉണ്ടായിരുന്നു. ശുശ്രൂഷകൾക്കും ആരാധനകൾക്കും റോമിലെ ഗ്രിഗോറിയോസ് യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രത്തിൽ ഉപരിപഠനം നടത്തുന്ന റവ.ഫാ.വിനു വർഗീസ് കാർമ്മികത്വം വഹിച്ചു.
ആത്മീയ ശുശ്രൂഷകളിൽ പങ്കുചേരാനും വിശുദ്ധന്റെ മധ്യസ്ഥതയാൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാനും നിരവധി വിശ്വാസിക വിശ്വാസികൾ എത്തിയിരുന്നു.ആഘോഷങ്ങൾക്ക് ഇടവക സെക്രട്ടറി ജോൺ കൊച്ചുകണ്ടത്തിൽ, തോമസ് പഴമണ്ണിൽ(ട്രസ്റ്റി), ജിത്തു കുര്യൻ, സണ്ണി തോമസ്, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Comments

comments

Share This Post

Post Comment