വിശ്വാസ ദീപ്തിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നളിനു സമാപനം

Sohar Perunalസോഹാർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ ഈ വർഷത്തെ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നളും, ഓർത്തഡോക്സ് സഭയുടെ പരമാദ്ധൃക്ഷൻ മോറൻ മാർ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവയുടെ ശ്ലെഹിക സന്ദർശനവും സമാപിച്ചു.
5 ന് ഉച്ചയോടു കൂടി സോഹാറിൽ എത്തിയ പരിശുദ്ധ കാതോലിക്ക ബാവ അത്മീയ സംഘടനകളുമായി കൂടിക്കാഴ്ച നടത്തി. ഒമാൻ ബൈബിളിൽ പ്രദിപാദിക്കുന്ന പ്രദേശം ആണെന്നു ബാവ ചൂണ്ടിക്കാട്ടി.തുടർന്നു പരിശുദ്ധ കാതോലിക്ക ബാവയ്ക്കു സെന്റ് ജോർജ് ഇടവക പരമ്പരാഗത രീതിയിൽ വമ്പിച്ച സ്വികരണം നൽകി. പരിശുദ്ധ ബാവയുടെ നേതൃത്വത്തിൽ നടന്ന സന്ധൃ നമസ്കാരത്തിലും ഭക്തി നിർഭരമാർന്ന റാസയിലും നൂറു കണക്കിനു വിശ്വാസികൾ പങ്കെടുത്തു.
6 ന് രാവിലെ പരിശുദ്ധ കാതോലിക്ക ബാവയുടെ മുഖൃ കർമികതൃതതിൽ നടന്ന വിശുദ്ധ കുർബനയും, ശ്ലെഹിക വാഴ്വും വിശ്വാസി സമുഹത്തിനു ആത്മീയ ചെെതനൃം ഏകി. തുടർന്നു നടന്ന പൊതു സമ്മേളനത്തിൽ ഇടവകയുടെ ഈ വർഷത്തെ ജീവകാരുണ്യ സഹായ സംരംഭമായ കനിവ് ഭവന നിർമാണ പദ്ധതിയുടെ ആദ്യ തുക കെെമാറി.
ജീവിത മൂലൃങ്ങൾ നഷ്ട്ടപെടുത്തതെ സഭയുടെ പെെതൃകം കാത്തു സൂക്ഷിക്കണമെന്നും ഓർത്തഡോക്സ് സഭയുടെ ഒരു ഭാഗം ഒമാനിൽ വളർന്നു പന്തലിച്ചു എന്നും ഉദ്ഘാടന സന്ദേശത്തിൽ പരിശുദ്ധ ബാവ ആഹ്വാനം ചെയ്തു. ചടങ്ങിൽ സോഹാർ വിലായത്ത് ഷൂറ കൺസിൽ അംഗം – ഹിലാൽ നാസർ അബ്ദുള്ള അൽ സദറാനി, സോഹാർ ഷെക്ക് – ഖാലിദ്‌ അൽ അൻസാരി എന്നിവർ അതിഥികളായി എത്തി. മനോജ്‌ കുമാർ (ബദർ അൽ സാമ സോഹാർ മാനേജർ) ടോണി അലക്സാണ്ടർ (ഒമാൻ & യു.എ.ഇ എക്സ്ചേഞ്ച് ഡയറക്ടർ) തുടങ്ങിയവർ ചടങ്ങിൽ സംബദ്ധിച്ചു. സമാപന പ്രാർഥനയും കൊടിയിറക്കോടും കൂടി ഇ വർഷത്തെ പെരുന്നാൾ സമാപിച്ചു.

Comments

comments

Share This Post

Post Comment