പരിശുദ്ധ ദിദിമോസ് പ്രഥമന്‍ അവാര്‍ഡ് ഫാ. ജിനേഷ് വര്‍ക്കിക്ക്

Awardദുബായ്: സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഏര്‍പ്പെടുത്തിയ പ.ദിദിമോസ് പ്രഥമന്‍ സ്മാരക അവാര്‍ഡ് ഫാ. ജിനേഷ് വര്‍ക്കിക്ക്. 50,000 രൂപായും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. നവംബര്‍ 13ന് ദുബായില്‍ നടക്കുന്ന സമ്മേളനത്തില്‍ യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസിഡര്‍ ടി.പി. ശ്രീധരന്‍ അവാര്‍ഡ് നല്‍കും.
മലങ്കര ഓര്‍ത്തഡോക്സ് സഭ മിഷന്‍ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ ബെഗളൂരു കുന്നിഗല്‍ ആരംഭിച്ച സെന്‍റ് ഗ്രീഗോറിയോസ് ദയാഭവന്‍റെ സെക്രട്ടറിയായി 2003 മുതല്‍ സേവനം അനുഷ്ഠിക്കുന്നു.
എയിഡ്സ് രോഗികളുടെ മക്കളെയും, എച്ച്.ഐ.വി./എയിഡ്സ് ബാധിതരായ കുട്ടികളെയും പുനരധിവസിപ്പിക്കുന്ന ദയാഭവന് കര്‍ണാടക സംസ്ഥാനത്തെ മികച്ച സാമൂഹിക ക്ഷേമപദ്ധതിയുടെ നടത്തിപ്പിനുള്ള എ-ഗ്രേഡും, കര്‍ണ്ണാടക സര്‍ക്കാരിന്‍റെ ഏറ്റവും മികച്ച സാമൂഹിക ക്ഷേമ പദ്ധതിക്കുള്ള അംഗീകാരവും ലഭിച്ചു.
സ്നേഹം, കരുണ, കരുതല്‍, പ്രതിബദ്ധത എന്നീ അടിസ്ഥാന മൂല്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദയാഭവന്‍റെ മുഖ്യ കാര്യദര്‍ശിയായ ഫാ. ജിനേഷ് വര്‍ക്കിക്ക് യു.കെ. കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മദര്‍ തെരേസാ ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍റെ 2013-ലെ അവാര്‍ഡ് ലഭിച്ചിരുന്നു. കോട്ടയം പരിയാരം മാര്‍ അപ്രേം പള്ളിയില്‍ കെ.ഐ. വര്‍ക്കിയുടെയും അന്നമ്മയുടെയും മകനാണ്.

Comments

comments

Share This Post

Post Comment