പഴയസെമിനാരി ദ്വിശതാബ്ദി നിറവിലേക്ക്; ഉദ്ഘാടനം കേരളാ ഗവര്‍ണ്ണര്‍

200th Memorial of Pulikkottil Iകേരളത്തിലാദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ച പഴയസെമിനാരി അതിന്‍റെ 200-ാം വാര്‍ഷിക സമാപനം കേരളാ ഗവര്‍ണ്ണര്‍ ജസ്റ്റീസ് സദാശിവം നവംബര്‍ 26ന് ഉദ്ഘാടനം ചെയ്യുന്നു. പരിശുദ്ധ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ അമേരിക്കന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ ശ്രേഷ്ഠ റ്റിക്കോണ്‍ മെത്രാപ്പോലീത്തായും സംബന്ധിക്കും.
സെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസിന്‍റെ 200-ാം ചരമ വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനവും അന്നേദിവസം നിര്‍വ്വഹിക്കും. സോഫിയാ സെന്‍ററില്‍ കൂടിയ ആലോചനായോഗത്തില്‍ മുന്‍ പ്രിന്‍സിപ്പള്‍മാരായ ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്, ഫാ.ഡോ. ജേക്കബ് കുര്യന്‍, പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ഒ. തോമസ്, പഴയ സെമിനാരി മാനേജര്‍ സഖറിയാ റമ്പാന്‍, വൈദിക സംഘം ജനറല്‍ സെക്രട്ടറി ഫാ. സജി അമയില്‍, കുന്ദംകുളം ഭദ്രാസന വൈദിക സെക്രട്ടറി ഫാ. പത്രോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
26-ാം തീയതിയിലെ സമ്മേളാനന്തരം പുലിക്കോട്ടില്‍ തിരുമേനിയുടെ ചരമ ദ്വിശതാബ്ദി വാര്‍ഷികത്തിന്‍റെ തുടക്കം കുറിച്ചുകൊണ്ടുള്ള ദീപശിഖാ പ്രയാണവും പഴയ സെമിനാരിയില്‍ നിന്ന് കുന്നംകുളത്തേയ്ക്ക് ഉണ്ടായിരിക്കും.

Comments

comments

Share This Post

Post Comment