ഫിലിപ്പോസ് റമ്പാൻ സ്മാരക വേദരത്ന പുരസ്കാരം സമ്മാനിച്ചു

Vedaratnamഅടൂർ: ബൈബിൾ പരിഭാഷയിലൂടെ കായംകുളം ഫിലിപ്പോസ് റമ്പാന്റെ സ്‌ഥാനം ക്രൈസ്‌തവ സഭയിൽ തങ്കലിപികളിൽ ചേർക്കപ്പെട്ടുവെന്ന് ഓർത്തഡോക്‌സ് സഭ കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോനിയോസ് പറഞ്ഞു.
കണ്ണങ്കോട് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ കായംകുളം ഫിലിപ്പോസ് റമ്പാൻ വേദരത്ന പുരസ്‌കാരം ഫാ. ഡോ. കെ. എം. ജോർജിന് നൽകിയ ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടൂർ–കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം അധ്യക്ഷത വഹിച്ചു. ഫാ. ഡോ. കെ. എം. ജോർജ്, സി. തോമസ് അറപ്പുരയിൽ കോറെപ്പിസ്‌കോപ്പ, ഫാ. ജോർജ് വർഗീസ്, ഫാ. ഷിജു ബേബി, ഡി. കെ. ജോൺ, വർഗീസ് പേരയിൽ, ബാബു കുളത്തൂർ, തോമസ് ജോർജ്, മോൻസി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment