പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ സറ്റ്നയില്‍ ആചരിച്ചു

Perunal @ Satnaസട്ന: മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 1 വരെ ആചരിച്ചു.
30ന് ഫാ. വില്‍സണ്‍ മാത്യുവിന്‍റെ വചനശുശ്രൂഷയും 31ന് വൈകിട്ട് ഭാര്‍ഹട്ടില്‍ നിന്നുള്ള പദയാത്രയും, സന്ധ്യാപ്രാര്‍ത്ഥനയും നടന്നു. നവംബര്‍ 1ന് നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ ഡോ.ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വം വഹിച്ചു. ഫാ. അജു വര്‍ഗീസ്, ഫാ. വില്‍സണ്‍ മാത്യൂസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് കുടുംബസംഗമവും നേര്‍ച്ച വിളമ്പും, ഉച്ചഭക്ഷണവും നടന്നു. പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് വികാരി ഫാ. ലിജു കെ. പൊന്നച്ചന്‍ നേതൃത്വം നല്‍കി.

Comments

comments

Share This Post

Post Comment