പരിശുദ്ധ കാതോലിക്കാ ബാവാ 26ന് ഫുജൈറയില്‍

HH visit Fujairahഫുജൈറ: മലങ്കര സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ 26ന് ഫുജൈറയില്‍ എത്തുന്നു. ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സ്വീകരണം നല്‍കും.
27ന് രാവിലെ 6.45ന് പരിശുദ്ധ കാതോലിക്കാ ബാവായെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കും. 7ന് പ്രഭാത നമസ്കാരം, കുര്‍ബ്ബാന, 11ന് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍റെ 200-ാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. സ്മരണികയുടെ പ്രകാശനവും നിര്‍വഹിക്കും. രണ്ടിന് ഇടവക സംഗമം നടക്കും. 28ന് പരിശുദ്ധ കാതോലിക്കാ ബാവാ കേരളിത്തേക്ക് മടങ്ങും.
സ്വീകരണ സമ്മേളനത്തിനായി വികാരി ഫാ. ലിജോ ജോസഫ്, ട്രസ്റ്റി ഡോ. കെ.സി. ചെറിയാന്‍, സെക്രട്ടറി ജോജു മാത്യു, ജനറല്‍ കണ്‍വീനര്‍ സി.എസ്. ജോസ് എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post

Post Comment