മീററ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് പദയാത്ര നടത്തി

Padayatraഡല്‍ഹി: മയൂര്‍ വിഹാര്‍ ഫേസ് ത്രീ സെന്‍റ് ജെയിംസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ യു.പി.യിലെ മീററ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് പദയാത്ര നടത്തി.
പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന പദയാത്രയ്ക്ക് ഫാ. ബിനീഷ് ബാബു നേതൃത്വം നല്‍കി. പരുമല തിരുമേനിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്ന മീററ്റ് മാര്‍ ഗ്രീഗോറിയോസ് പള്ളിയുടെ കവാടത്തില്‍ വികാരി ഫാ. തോമസ് നൈനാന്‍ പദയാത്രയെ സ്വീകരിച്ചു. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിച്ചു.

Comments

comments

Share This Post

Post Comment