സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ അബുദാബി കത്തീഡ്രലില്‍ നവംബര്‍ 27ന്

Memorial Feastദൽഹി ഭദ്രാസന മെത്രാപ്പോലിത്താമാരായിരുന്ന ഭാഗ്യസ്മരണാർഹരായ ഡോ. പൗലോസ്‌ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെയും ജോബ്‌ മാർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെയും സംയുക്ത ഓർമ്മപ്പെരുന്നാൾ അബുദാബി സെന്റ്‌ ജോർജ്ജ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ നവംബർ 27 വെള്ളിയാഴ്ച ഭക്തിയാദരവോടുകൂടി ആചരിക്കുന്നു. ഒന്നാമത്തെ കുർബ്ബാന – രാവിലെ 5.30 പ്രഭാത നമസ്കാരവും തുടർന്ന് 6.30 നു വിശുദ്ധ കുർബ്ബാനയും. രണ്ടാമത്തെ കുർബ്ബാന – 7.30 പ്രഭാത നമസ്കാരവും , 8.30 ന് അഭിവന്ദ്യ യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്തിൽ നടക്കുന്ന വിശുദ്ധ കുർബ്ബാന, ആശിർവാദം. തുടർന്ന് നേർച്ച വിളമ്പും ഉണ്ടായിരിക്കും.
ഇടവക വികാരി റവ.ഫാ. എം.സി. മത്തായി മാറാച്ചേരിൽ, സഹ: വികാരി റവ.ഫാ. ഷാജൻ വറുഗീസ്, കത്തീഡ്രൽ ട്രസ്റ്റി ശ്രീ .എ. ജെ. ജോയ്ക്കുട്ടി, സെക്രട്ടറി ശ്രീ. സ്റ്റീഫൻ മല്ലേൽ, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവർ പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നു.

Comments

comments

Share This Post

Post Comment